CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 50 Minutes 22 Seconds Ago
Breaking Now

എനര്‍ജി ബില്ലുകള്‍ ഇനി ഓരോ 3 മാസത്തിലും വര്‍ദ്ധിക്കും; സ്ഥിരീകരിച്ച് ഓഫ്‌ജെം; കുടുംബങ്ങളുടെ ബജറ്റിന് 'തീപിടിക്കും'; ഇക്കുറി വിന്ററില്‍ മാത്രം രണ്ട് തവണ ബില്‍ ഉയരുമെന്ന തീരുമാനം 'മനുഷ്യത്വരഹിതമെന്ന്' വിമര്‍ശനം

പുതിയ മാറ്റത്തോടെ മൂന്ന് മാസത്തില്‍ നിരക്ക് പരിഷ്‌കാരം നടപ്പാക്കും

ജീവിതം എങ്ങിനെ ദുസ്സഹമാക്കാമെന്ന് ഇപ്പോള്‍ പഠിക്കാന്‍ ഏറ്റവും നല്ലത് ബ്രിട്ടീഷ് ഗവണ്‍മെന്റും, മറ്റ് കമ്പനികളും നടത്തുന്ന നീക്കങ്ങള്‍ പരിശോധിച്ചാല്‍ മതി. ഉയര്‍ന്ന് നില്‍ക്കുന്ന പണപ്പെരുപ്പത്തിന് ഇടയില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഒരു ഭാഗത്ത് നിന്ന് അക്രമം നടത്തുമ്പോഴാണ് മറുഭാഗത്ത് എനര്‍ജി ബില്ലുകള്‍ക്ക് തീപിടിക്കുന്നത്. 

എനര്‍ജി ബില്ലുകള്‍ ഓരോ മൂന്ന് മാസത്തിലും ഉയര്‍ത്തുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ബ്രിട്ടനിലെ കുടുംബങ്ങളെ ഞെട്ടിക്കുന്നത്. ബില്ലുകളെ സാരമായി ബാധിക്കുന്നതാണ് ഈ നീക്കം. ഓഫ്‌ജെം നിലവില്‍ എനര്‍ജി പ്രൈസ് ക്യാപ് പനഃക്രമീകരിക്കുന്നത് ആറ് മാസം കൂടുമ്പോഴാണ്. 

സപ്ലൈയേഴ്‌സിന് കസ്റ്റമേഴ്‌സില്‍ നിന്നും ഈടാക്കാന്‍ കഴിയുന്ന ചാര്‍ജ്ജ് തീരുമാനിക്കുന്നത് പ്രൈസ് ക്യാപ്പാണ്. എന്നാല്‍ പുതിയ മാറ്റത്തോടെ മൂന്ന് മാസത്തില്‍ നിരക്ക് പരിഷ്‌കാരം നടപ്പാക്കും. കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയാണ് ഈ വമ്പന്‍ മാറ്റം സമ്മാനിക്കുക.

എനര്‍ജി സപ്ലൈയേഴ്‌സിന് കൂടുതല്‍ തവണ ചാര്‍ജ്ജിംഗ് നിരക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. നിലവില്‍ വര്‍ഷത്തില്‍ രണ്ട് തവണയായി, ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പ്രൈസ് ക്യാപ് പരിഷ്‌കാരം. 1971 പൗണ്ടിലാണ് പ്രൈസ് ക്യാപ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. 

പുതിയ മാറ്റത്തോടെ വര്‍ഷത്തില്‍ നാല് തവണ നിരക്ക് പുനഃപ്പരിശോധിക്കും. വിന്ററില്‍ ജനങ്ങള്‍ക്ക് വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഓഫ്‌ജെം സമ്മതിച്ചു. ഈ വിന്ററില്‍ രണ്ട് തവണ ബില്ലുകള്‍ ഉയരുമെന്ന് എനര്‍ജി മേധാവികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബറില്‍ 3600 പൗണ്ടിലേക്ക് ക്യാപ് ഉയരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.