യുക്മ കേരളപൂരം വള്ളംകളി 2022 ന്റെ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ വച്ച് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ സമിതിയുടെ ആദ്യ യോഗം ചേരുകയാണ്. അടുത്ത രണ്ട് വര്‍ഷക്കാലത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ നയപ്രഖ്യാപനവും അതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഇന്നത്തെ ദേശീയ സമിതി യോഗത്തില്‍ ഉണ്ടാവും.
ആഗസ്റ്റ് 27 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന യുക്മയുടെ ഏറ്റവും വലിയ പരിപാടിയായ വള്ളംകളിയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ വിലയിരുത്തും. വള്ളംകളിയുമായി ബന്ധപ്പെട്ട് ഇനിയും പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തില്‍ തീരുമാനമെടുക്കും. ഈ വര്‍ഷത്തെ വള്ളംകളിയും അതിനോടനുബന്ധിച്ചുള്ള കലാപരിപാടികളും ഉജ്ജലവിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി കഠിന പരിശ്രമത്തിലാണ്.
യുക്മ ദേശീയ സമിതി യോഗത്തിന് ശേഷം വൈകുന്നേരം 4PM ന് യുക്മ കേരളപൂരം വള്ളംകളി 2022 ല്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ യോഗം നടക്കുന്നതാണ്. യോഗത്തില്‍ വച്ച് വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് വള്ളംകളി സംബന്ധിച്ചുള്ള പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, രജിസ്‌ട്രേഷന്‍ ചുമതലയുള്ള ദേശീയ സമിതിയംഗം ജയകുമാര്‍ നായര്‍ എന്നിവര്‍ നല്‍കുന്നതാണ്. തുടര്‍ന്ന് വള്ളംകളിയുടെ ഹീറ്റ്‌സുകളുടെ നറുക്കെടുപ്പും നടക്കുന്നതായിരിക്കും. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ ചിട്ടയായിട്ടാണ് പുരോഗമിച്ചു വരുന്നത്. ആഗസ്റ്റ് 27 ന് നടക്കുന്ന വള്ളംകളിയും കാര്‍ണിവലും ചരിത്ര സംഭവമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റേയും നേതൃത്വത്തില്‍ യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വര്‍ഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും.
മനോജ് കുമാര്‍ പിള്ള നേതൃത്വം കൊടുത്ത സ്ഥാനമൊഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ആഗസ്റ്റ് 27ന് (27/8/22) ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തിലാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും വള്ളംകളി മത്സരം നടക്കുന്നത്. കോവിഡിന് മുന്‍പ് 2019 ല്‍ നടന്ന അവസാന വള്ളംകളി മത്സരവും പ്രകൃതി രമണീയമായതും കൂടുതല്‍ സൗകര്യപ്രദവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു.
കാണികളായി ഈ വര്‍ഷം കൂടുതല്‍ പേര്‍ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. |, KI ദേശീയ സമിതിയില്‍ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജാേ വര്‍ഗീസിനായിരിക്കും. അവസാന വര്‍ഷം വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു. ഇപ്രാവശ്യം പതിനായിരത്തോളം പേരെങ്കിലും വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാര്‍ണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്‌ളാദിച്ചുല്ലസിക്കുവാന്‍ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും ഏകദിന വിനോദയാത്രകള്‍ മാന്‍വേഴ്‌സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.
മാന്‍വേഴ്‌സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകള്‍ എന്നിവ ചുറ്റുമുള്ള പുല്‍ത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരവുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ക്കും, കോച്ചുകള്‍ക്ക് പ്രത്യേകവും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്‌കൂള്‍ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്‌ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുക്കുന്നത്.
'യുക്മ കേരളാ പൂരം വള്ളംകളി 2022' മത്സരം കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത് മാന്‍വേഴ്‌സ് തടാകത്തിലേക്ക് എത്തിച്ചേരുവാന്‍ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി 2022 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:
ഡോ.ബിജു പെരിങ്ങത്തറ 07904785565
കുര്യന്‍ ജോര്‍ജ് 07877348602
ഷീജോ വര്‍ഗീസ് 07852931287
ഇന്നത്തെ യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Royal Hotel,
Ablewell tSreet,
Walsall,
WS1 2EL.
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Manvers Waterfront Boat Club
Station Road, WathuponDearne, Rotherham,
South Yorkshire,
S63 7DG
അലക്‌സ് വര്‍ഗ്ഗീസ്