CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 15 Seconds Ago
Breaking Now

കോവിഡ് കേസുകള്‍ ഉയരുന്നു ; ആറ് സംസ്ഥാനങ്ങള്‍ക്ക് പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുന്നതിനെതിരെ ആറ് സംസ്ഥാനങ്ങള്‍ക്ക് പുതുക്കിയ നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡല്‍ഹിയുള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശങ്ങള്‍ അടങ്ങിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. മതിയായ പരിശോധനകള്‍ ഉറപ്പാക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും,പ്രതിരോധ കുത്തിവെയ്പ്പ് വേഗത്തിലാക്കാനും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്. ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവയിലൂടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

കൂടുതല്‍ കേസുകള്‍, പോസിറ്റിവിറ്റി നിരക്ക്, ക്ലസ്റ്ററുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളെ സംസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കണം, അണുബാധ കൂടുതല്‍ വ്യാപിക്കുന്നത് തടയുകയും ഫലപ്രദമായ കേസ് മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണമെന്നും ഓഗസ്റ്റ് അഞ്ചിന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞിരുന്നു. മാര്‍ക്കറ്റുകള്‍, അന്തര്‍ സംസ്ഥാന ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശമായി പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണം.

സെപ്തംബര്‍ 30 വരെ നടക്കുന്ന 'കോവിഡ് വാക്‌സിനേഷന്‍ അമൃത് മഹോത്സവ'ത്തില്‍ എല്ലാ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളിലും യോഗ്യരായ എല്ലാ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനും, 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ മുന്‍കരുതല്‍ ഡോസിന്റെ അഡ്മിനിസ്‌ട്രേഷന്‍ ത്വരിതപ്പെടുത്താനും സംസ്ഥാനങ്ങള്‍ ലക്ഷ്യമിടണമെന്നും, കത്തില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, പങ്കിട്ട കൊവിഡ് 19നുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാണമെന്നും,രോഗലക്ഷണങ്ങളും,ലക്ഷണങ്ങളിലെ മാറ്റങ്ങളും ,രോഗത്തിന്റെ ക്ലിനിക്കല്‍ പ്രകടനങ്ങളും കണക്കിലെടുത്ത്, ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങളും (ഐഎല്‍ഐ) ടഅഞക കേസുകളും നിരീക്ഷിക്കുകയും ജില്ലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുചെയ്യുകയും ചെയ്യേണ്ടത് നിര്‍ണായകമാണെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. കഴിഞ്ഞ മാസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കൂടുതലും ഡല്‍ഹിയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.