CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 26 Seconds Ago
Breaking Now

വന്‍ ലാഭം വാഗ്ദാനം ചെയ്ത് പോലീസുകാരില്‍ നിന്നും തട്ടിയത് ഒന്നരക്കോടി രൂപ; പണവുമായി മുങ്ങിയ മുന്‍ പോലീസുകാരന്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ നിന്നുമാണ് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ 43കാരന്‍ അമീര്‍ ഷാ അറസ്റ്റിലായത്.

അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നുമാണ് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ 43കാരന്‍ അമീര്‍ ഷാ അറസ്റ്റിലായത്.

201718ല്‍, പോലീസുകാരായ സഹപ്രവര്‍ത്തകരെക്കൊണ്ട് പോലീസ് സൊസൈറ്റിയില്‍ നിന്നും വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും അഞ്ചുലക്ഷം മുതല്‍ 25 ലക്ഷംവരെ പ്രതി വാങ്ങുകയും ചെയ്തു. സൊസൈറ്റിയില്‍ അടയ്ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15000 മുതല്‍ 25000 വരെയും വാഗ്ദാനം ചെയ്താണ് ഇയാള്‍ പോലീസുകാരെയും കബളിപ്പിച്ചത്.

ആദ്യ ആറുമാസം ഇത്തരത്തില്‍ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നല്‍കുകയും ചെയ്തു. ശേഷം, ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നല്‍കാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ പോലീസുകാരില്‍ ചിലര്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ 2019ല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.

തട്ടിപ്പിനിരയായ കുറച്ചുപേര്‍ മാത്രമാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം ഒന്നരക്കോടിയോളം രൂപയുടെ കണക്കാണ് പുറത്തുവരുന്നത്. എന്നാല്‍ ആറ് കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്. വകുപ്പുതല നടപടിയെ ഭയന്ന് പലരും തട്ടിപ്പ് പുറത്തറിയിച്ചില്ല. അന്വേഷണം നടക്കുന്നതിനിടെ പ്രതി മുങ്ങി. ഒടുവില്‍ ഇക്കൊല്ലം ഇടുക്കി ഡി.സി.ആര്‍.ബി. കേസന്വേഷണം ഏറ്റെടുത്തു.

തുടര്‍ന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.