സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് അനൂപ് മേനോന്‍. തനിക്ക് വന്നിട്ടും ചെയ്യാന്‍ പറ്റാതിരുന്ന രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളെപ്പറ്റി നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.ശ്യാം ധര്‍ സംവിധാനം ചെയ്ത 'സെവന്‍ത് ഡേ'യും ആര്‍ എസ് വിമല്‍ ഒരുക്കിയ 'എന്ന് നിന്റെ മൊയ്തീന്‍' എന്നി ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്‌സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നതെന്നാണ് അനൂപ് പറയുന്നത്.
മലയാളികള്‍ക്ക് സുപരിചതമായ മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പാര്‍വതി നായികാ വേഷം ചെയ്ത ഈ ചിത്രത്തിലും ടോവിനോ തോമസ് അഭിനയിച്ചിരുന്നു. എന്നാല്‍ ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്‌സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നത്.
സെവന്‍ത് ഡേ ആദ്യം തനിക്കു മുന്നിലാണ് വന്നതെന്നും, തങ്ങള്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം ആ ചിത്രത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് നിര്‍മ്മാതാവുമായി ബന്ധപെട്ടു ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് അത് മാറിപ്പോയതെന്നും അനൂപ് മേനോന്‍ പറയുന്നു. അതുപോലെ എന്ന് നിന്റെ മൊയ്ദീന്‍ താനും മമത മോഹന്‍ദാസും അഭിനയിക്കാനിരുന്ന ചിത്രമായിരുവെന്നു. ഇടയ്ക്കു ശങ്കര്‍ രാമകൃഷ്ണന്‍ ആ കഥ വീണ്ടും എഴുതുകയായിരുന്നെന്നും അനൂപ് മേനോന്‍ പറഞ്ഞു.