CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 42 Seconds Ago
Breaking Now

രാജ്യത്തെ ഫാര്‍മസികള്‍ പ്രതിസന്ധിയില്‍; ആറ് വര്‍ഷത്തിനിടെ ഹൈസ്ട്രീറ്റില്‍ നിന്നും 650 എണ്ണം അപ്രത്യക്ഷം; അടച്ചുപൂട്ടാന്‍ വഴിയൊരുക്കുന്നത് മരുന്ന് സപ്ലൈയിലെ 'ആമസോണി-ഫിക്കേഷന്‍'; സാമ്പത്തിക ഭാരം താങ്ങാന്‍ കഴിയാതെ പൂട്ടുവീഴുന്നു

ഹൈസ്ട്രീറ്റ് ഫാര്‍മസികളെ മറികടന്ന് രോഗികള്‍ക്കുള്ള മരുന്നുകള്‍ കൊറിയറോ, റോയല്‍ മെയില്‍ വഴിയോ അയച്ച് നല്‍കാനുള്ള എന്‍എച്ച്എസ് നീക്കവും ഭീഷണിയാണ്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ ഹൈസ്ട്രീറ്റുകളില്‍ നിന്നും 650-ഓളം ഫാര്‍മസികള്‍ അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്. 2016 മുതല്‍ 18 ഫാര്‍മസികളില്‍ ഒന്ന് വീതം അടച്ചുപൂട്ടി. എന്നാല്‍ വലിയ ആഘാതം നേരിട്ട മേഖലകളില്‍ അഞ്ചിലൊന്ന് ഫാര്‍മസികള്‍ക്കാണ് താഴുവീണത്. 

കുതിച്ചുയര്‍ന്ന ബിസിനസ്സ് നിരക്കുകള്‍, ഇവയുടെ റോളിന് അനുസരിച്ച് സാമ്പത്തികമായി അംഗീകാരം നല്‍കാതിരിക്കല്‍ എന്നിവയ്ക്ക് പുറമെ മരുന്ന് സപ്ലൈയിലെ 'ആമസോണി-ഫിക്കേഷനും' ചേര്‍ന്നാണ് പല ഫാര്‍മസികളുടെയും കച്ചവടം പൂട്ടിച്ചതെന്ന് കെമിസ്റ്റുകള്‍ വിശദമാക്കുന്നു. മന്ത്രിമാര്‍ ഈ ദുരിതം കാണുകയും, രക്ഷിക്കാന്‍ നടപടി കൈക്കൊള്ളുകയും ചെയ്തില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടരുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. Drug Channels: My Visit to Boots UK: An International Pharmacy Photo Essay

'കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 650-ഓളം ഫാര്‍മസികളാണ് അടച്ചുപൂട്ടിയത്. കൂടുതല്‍ പേര്‍ ഇതിനെ പിന്തുടരും', അസോസിയേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് മള്‍ട്ടിപ്പിള്‍ ഫാര്‍മസീസ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ലെയ്‌ലാ ഹാന്‍ബെക്ക് പറഞ്ഞു. ഇവരുടെ തലയില്‍ ചുമത്തിയ സാമ്പത്തിക ഭാരം വര്‍ദ്ധിച്ചതാണ് ഈ അപ്രത്യക്ഷമാകലിന് പിന്നില്‍. 

ഹെല്‍ത്ത് സര്‍വ്വീസുകള്‍ ഫാര്‍മസികള്‍ക്ക് നേര്‍ക്ക് കാണിക്കുന്ന നിലപാട് ശൂന്യമാണ്. ഫാര്‍മസികള്‍ കൂടുതല്‍ പണിയെടുക്കണമെന്ന് പറയുമ്പോഴും യാതൊന്നും തിരികെ ലഭിക്കുന്നില്ല, ഡോ. ലെയ്‌ലാ വ്യക്തമാക്കി. ഹൈസ്ട്രീറ്റ് ഫാര്‍മസികളെ മറികടന്ന് രോഗികള്‍ക്കുള്ള മരുന്നുകള്‍ കൊറിയറോ, റോയല്‍ മെയില്‍ വഴിയോ അയച്ച് നല്‍കാനുള്ള എന്‍എച്ച്എസ് നീക്കവും മറ്റൊരു ഭീഷണിയാണ്.

എന്‍എച്ച്എസിന്റെ ചെലവ് കുറയ്ക്കാനുള്ള നീക്കമാണെങ്കിലും ഇത് ഫാര്‍മസികളെ പിടിച്ചുനിര്‍ത്തുന്ന സുപ്രധാന ഫണ്ടിംഗ് വെട്ടിനിരത്തും. എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ വഴിയാണ് ഫാര്‍മസികളുടെ പ്രധാന വരുമാനം. ബ്രിസ്റ്റോള്‍ ഈസ്റ്റിലാണ് ഏറ്റവും കൂടുതല്‍ ഫാര്‍മസികള്‍ അടച്ചുപൂട്ടിയത്. 




കൂടുതല്‍വാര്‍ത്തകള്‍.