CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 29 Seconds Ago
Breaking Now

ഇന്ത്യന്‍ പാരമ്പര്യമുള്ള ബാങ്കറെ 'വെള്ളക്കാരന്റെ തൊലിയുടെ മാലിന്യമെന്ന്' വിളിച്ച് അധിക്ഷേപിച്ചു; വംശീയതയ്ക്ക് എതിരെ 42-കാരനായ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് നല്‍കിയ പരാതിയില്‍ 'ബ്രാ' കോടീശ്വരിയായ കണ്‍സര്‍വേറ്റീവ് അംഗം 50,000 പൗണ്ട് നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിലെത്തി

ഗ്രൂപ്പ് ചാറ്റിലാണ് 50-കാരിയായ ബ്രാ കമ്പനി ഉടമ ലിന്റണ്‍ ജോണ്‍സിനെതിരെ വംശീയ അധിക്ഷേപം അഴിച്ചുവിട്ടത്

ഇന്ത്യന്‍ പാരമ്പര്യമുള്ള വ്യക്തിയെ 'വെള്ളക്കാരന്റെ തൊലിയുടെ മാലിന്യമെന്ന്' വിശേഷിപ്പിച്ച് വംശീയമായി അപമാനിച്ച കണ്‍സര്‍വേറ്റീവ് അംഗം മിഷേല്‍ മോണിന് എതിരായ ഹൈക്കോടതി കേസ് ഒത്തുതീര്‍പ്പാക്കി. അടിവസ്ത്ര നിര്‍മ്മാണ കമ്പനിയായ അള്‍ട്ടിമോയുടെ ഉടമയായ മിഷേലിനെ 'ബരോണസ് ബ്രാ' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. 

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് റിച്ചാര്‍ഡ് ലിന്റണ്‍ ജോണ്‍സ് എന്ന വ്യക്തിയാണ് ബ്രാ കമ്പനി ഉടമയ്‌ക്കെതിരെ കേസ് നല്‍കിയത്. സംഭവത്തില്‍ 50,000 പൗണ്ട് നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നാണ് റിപ്പോര്‍ട്ട്. ലിന്റണ്‍ ജോണ്‍സ് 100 ശതമാനം വെള്ളക്കാരനും, ബ്രിട്ടീഷുകാരനാണെന്ന ധാരണയിലാണ് ഗ്ലാസ്‌ഗോയില്‍ ജനിച്ച കണ്‍സര്‍വേറ്റീവ് അംഗം ഈ വാക്യം ഉപയോഗിച്ചതെന്ന് ഇവരുടെ അഭിഭാഷകര്‍ പറയുന്നു. 'I've done nothing wrong apart from be a victim of racism. Racism has no place in this society, let alone for a member of the House of Lords. That's disgusting,' said Richard Lynton-Jones

കഴിഞ്ഞ വര്‍ഷം മെട്രോപൊളിറ്റന്‍ പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ജനുവരിയിലാണ് ലിന്റണ്‍ ജോണ്‍സ് കേസ് ഫയല്‍ ചെയ്തത്. ക്രിമിനല്‍ അന്വേഷണം ഒഴിവാക്കിയെങ്കിലും ബാക്കിയുണ്ടായിരുന്ന സിവില്‍ ക്ലെയിമാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പായത്. ഫ്രഞ്ച് റിവേറയില്‍ താമസിക്കവെ മിഷേലും, ലിന്റണ്‍ ജോണ്‍സും സഞ്ചരിച്ച ബോട്ടുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതേക്കുറിച്ച് നടന്ന ഗ്രൂപ്പ് ചാറ്റിലാണ് 50-കാരിയായ ബ്രാ കമ്പനി ഉടമ ലിന്റണ്‍ ജോണ്‍സിനെതിരെ വംശീയ അധിക്ഷേപം അഴിച്ചുവിട്ടത്. Lingerie tycoon Michelle Mone, who founded the Ultimo brand which earned her the nickname Baroness Bra, has paid more than £50,000 in settling the claim brought by Monaco-based financial consultant Richard Lynton-Jones

ലിന്റണിന്റെ പ്രതിശ്രുതവധുവിന് നേരെയും മോണ്‍ അധിക്ഷേപം തൊടുത്തു. 2 ലക്ഷം പൗണ്ടാണ് ലിന്റണ്‍ നഷ്ടപരിഹാരം തേടിയത്. ഇദ്ദേഹത്തിന്റെ അമ്മ ഇന്ത്യന്‍ വംശജയായിരുന്നു. വംശീയ കേസില്‍ ഒത്തുതീര്‍പ്പായെങ്കിലും മോണിന് എതിരെ പിപിഇ കിറ്റിന് എന്‍എച്ച്എസ് നല്‍കിയ 200 മില്ല്യണ്‍ പൗണ്ടിന്റെ പേരില്‍ അന്വേഷണം തുടരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.