CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 8 Minutes 23 Seconds Ago
Breaking Now

നികുതി വെട്ടിക്കുറയ്ക്കലല്ല, ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നതാണ് പ്രധാനം! ടോറി നേതൃത്വം പിടിക്കാന്‍ മത്സരിക്കുന്ന നേതാക്കള്‍ കുടുംബങ്ങളുടെ ഭാരം കുറയ്ക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് വിമര്‍ശനം; ബോറിസിന്റെ പിന്‍ഗാമിക്ക് പിടിപ്പത് പണി; ലിസ് ട്രസിന് അശുഭസൂചന, ഋഷിക്ക് ചിരിയും?

ഋഷി സുനാക് ജീവിതച്ചെലവ് നിയന്ത്രിക്കാനുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്

ബ്രിട്ടീഷ് ഗവണ്‍മെന്റ് നികുതി വെട്ടിക്കുറയ്ക്കുന്നതിന് പകരം പണപ്പെരുപ്പം നിയന്ത്രിച്ച് നിര്‍ത്തുകയാണ് വേണ്ടതെന്ന് മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍. അടുത്ത പ്രധാനമന്ത്രിയാകാന്‍ കൊതിക്കുന്ന നേതൃസ്ഥാനാര്‍ത്ഥി ലിസ് ട്രസ് തന്റെ പ്രചരണങ്ങളുടെ പ്രധാന ഭാഗം നികുതി വെട്ടിക്കുറയ്ക്കുന്നതിനായി മാറ്റിവെച്ച ഘട്ടത്തിലാണ് യൂഗോവ് പോളില്‍ മുന്നറിയിപ്പ് പുറത്തുവന്നത്. 6 reasons 'prime minister Liz Truss' is a scary concept for LGBT+ people

സര്‍വ്വെയില്‍ പങ്കെടുത്ത 17 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് നികുതി വെട്ടിക്കുറയ്ക്കലില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുന്നത്. 64 ശതമാനം പേരും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. എതിരാളി ഋഷി സുനാകിന് ഉത്തേജനം പകരുന്നതാണ് വോട്ടര്‍മാരുടെ നിലപാട്. പണപ്പെരുപ്പം കുറച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കിയ ശേഷം നികുതി കുറയ്ക്കാമെന്ന നിലപാടാണ് മുന്‍ ചാന്‍സലറുടേത്.rishi on stage at the exeter hustings

ഇതിനിടെ ഋഷി സുനാക് ജീവിതച്ചെലവ് നിയന്ത്രിക്കാനുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. കൈവിട്ട് കുതിക്കുന്ന എനര്‍ജി ചെലവുകള്‍ ദുരിതമാകുന്ന കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് പദ്ധതി. സര്‍വ്വെയിലെ കണ്ടെത്തലുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സുനാകിന്റെ സുപ്രധാന അടുപ്പക്കാരനായ മുന്‍ കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെന്‍ രംഗത്തെത്തി. 

'എനര്‍ജി ബില്ലുകള്‍ 4000 പൗണ്ടിന് അരികിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. നികുതി വെട്ടിക്കുറയ്ക്കല്‍ മാത്രം പരിഗണിച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവന കുറച്ചാല്‍ ഫുള്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് 60 പൗണ്ടില്‍ താഴെ മാത്രമാണ് ലാഭം കിട്ടുക. പ്രധാനമന്ത്രി ആകുന്നത് ആര്‍ക്കായാലും അവര്‍ക്ക് 1800 പൗണ്ട് വരെ ലാഭം കിട്ടും. സാധാരണക്കാരെ സഹായിക്കാന്‍ ഇതല്ല ചെയ്യേണ്ടത്. നികുതി വെട്ടിക്കുറവ് കൊണ്ട് മാത്രം കാര്യമില്ല. നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുമെന്ന കാര്യം ഞങ്ങള്‍ വ്യക്തമാക്കുന്നത് ഇതുകൊണ്ടാണ്', പോള്‍ സംഘടിപ്പിച്ച ടൈംസിനോട് ഡൗഡെന്‍ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.