CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 43 Seconds Ago
Breaking Now

ഒപ്പിട്ടിട്ടുണ്ട്, പക്ഷേ ഓപിയിലില്ല, ആരോഗ്യമന്ത്രിയെത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന 8ഡോക്ടര്‍മാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

എട്ട് ഡോക്ടര്‍മാര്‍ക്ക് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ആശുപത്രി സൂപ്രണ്ട് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് . .എട്ട് ഡോക്ടര്‍മാര്‍ക്ക് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ആശുപത്രി സൂപ്രണ്ട് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മന്ത്രിയുടെ സന്ദര്‍ശന സമയം ഡ്യൂട്ടിയില്‍ ഇല്ലാത്തവര്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.മന്ത്രി എത്തിയപ്പോള്‍ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേ ഒ പിയില്‍ ഉണ്ടായിരുന്നുള്ളൂ.

അതേസമയം ആശുപത്രിയില്‍ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടര്‍മാര്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു. ഈ ഡോക്ടര്‍മാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന് ഡോക്ടര്‍മാരെ കുറ്റക്കാരാക്കുന്നതിലും വസ്തുതകള്‍ തമസ്‌കരിച്ച് തിരുവല്ല താലൂക്കാശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ 'ജനക്കൂട്ട വിചാരണയിലും' കെജിഎംഒഎ ശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.