CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes 41 Seconds Ago
Breaking Now

ഒരാഴ്ച ലീവ് വേണമെന്നു പറഞ്ഞു പോയ ചീഫ് മാനേജര്‍ തിരിച്ചുവന്നില്ല ; ലോകത്താകെ 50 ഷോറൂമുണ്ടായിരുന്ന അറ്റ്‌ലസിന്റെ എല്ലാ ഷോറൂമുകളും തിരിച്ചെത്തിയപ്പോള്‍ കാലിയായി ; എല്ലാം താന്‍ തന്നെ ചുമന്നോളാമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍

മാനേജര്‍മാരും ജനറല്‍ മാനേജര്‍മാരുമെല്ലാം രാജ്യം വിടുകയാണ് ഉണ്ടായതെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.

കഷ്ടകാല സമയത്ത് തന്റെ കൂടെ ആരും ഉണ്ടായില്ലെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. ഏറ്റവും അടുത്ത് നില്‍ക്കുന്ന മൂന്നോ നാലോ ജനറല്‍ മാനേജര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരും പിന്തുണച്ചില്ല. എല്ലാ കൊല്ലവും ശബരിമലയില്‍ പോകുന്നയാളാണ്, എനിക്ക് ഒരാഴ്ച്ച ലീവ് വേണമെന്നും പറഞ്ഞ് പോയ ചീഫ് ജനറല്‍ മാനേജര്‍ പിന്നീട് തിരിച്ചുവന്നില്ല. ഇത്തരത്തില്‍ മാനേജര്‍മാരും ജനറല്‍ മാനേജര്‍മാരുമെല്ലാം രാജ്യം വിടുകയാണ് ഉണ്ടായതെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.

രാജ്യം വിട്ട മാനേജര്‍മാരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരൊന്നും അവെയിലബിള്‍ ആയിരുന്നില്ല. ഇവര്‍ വിളിച്ചാല്‍ ഫോണ്‍ എടുത്തിരുന്നില്ല. കട്ട് ചെയ്യും. അങ്ങനെയാവുമ്പോള്‍ നമ്മള്‍ ആരെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലായെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. എന്നാല്‍ പരാതി കൊടുത്താല്‍ ഇവരുടെ കൃത്യമായ മേല്‍വിലാസം ഇല്ലാത്തിടത്തോളം കാലം പൊലീസ് ഒന്നും ചെയ്യില്ല. പത്തോ ഇരുന്നൂറോ പേരെ പൊലീസ് ബുദ്ധിമുട്ടിക്കും. അതിനേക്കാള്‍ ഭേദം ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്നതായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ തീരുമാനം.

രണ്ടര വര്‍ഷക്കാലത്തിന് ശേഷമാണ് അപ്പീല്‍കോടതി വിധി വന്നത്. അത്രയും കാലം തടവിലായിരുന്നു. അത് കഴിഞ്ഞ് പുറത്തു വരുമ്പോഴാണ് ഇനി ഇവിടെ ഒന്നും തന്നെ ബാക്കിയില്ലെന്ന് മനസ്സിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയെന്നല്ല, അറ്റ്‌ലസിന്റെ ഒരു ഷോറുമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല. ലോകത്താകമാനം 50 ഷോറുമുകളാണ് ഉണ്ടായിരുന്നത്. അതില്‍ 20 എണ്ണം ദുബായിയിലാണ്. സ്വര്‍ണവും ഡയമണ്ട്‌സും അടങ്ങുന്ന സമ്പാദ്യങ്ങളെല്ലാം തന്നെ നഷ്ടപ്പെടുകയാണുണ്ടായതെന്നും അറ്റലസ് രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.