CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 31 Seconds Ago
Breaking Now

കുറഞ്ഞ മാര്‍ക്ക് നിലയ്‌ക്കൊപ്പം യൂണിവേഴ്‌സിറ്റികള്‍ അഡ്ജസ്റ്റ് ചെയ്യും; മഹാമാരി കാലത്തെ ഗ്രേഡ് കുതിപ്പിന് ശേഷം ഈ സമ്മറില്‍ ജിസിഎസ്ഇ, എ-ഗ്രേഡ് ഫലങ്ങള്‍ താഴുന്നതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രിമാര്‍; വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാന്‍ സമയമായോ?

സമരം മൂലം ഫലങ്ങള്‍ അലങ്കോലമാകുമെന്ന ആശങ്ക ശക്തമാണ്

കൊവിഡ്-19 മഹാമാരി കാലം ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ലോട്ടറിയടിച്ച വര്‍ഷങ്ങളായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലവും മഹാമാരിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുതിച്ചുയര്‍ന്ന തോതിലാണ് ഗ്രേഡുകള്‍ ലഭിച്ചത്. എന്നാല്‍ ഈ സമ്മറില്‍ സ്ഥിതി മാറിമറിയുമെന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടിരിക്കുകയാണ് ഗവണ്‍മെന്റ്. 

ഈ വര്‍ഷത്തെ ജിസിഎസ്ഇ, എ-ലെവല്‍ ഫലങ്ങള്‍ ഇംഗ്ലണ്ടില്‍ താഴ്ന്ന ഗ്രേഡുകളിലേക്ക് മാറുമ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ അതനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുമെന്നാണ് സ്‌കൂള്‍ മന്ത്രി വില്‍ ക്വിന്‍സ് ഉറപ്പു നല്‍കിയിരിക്കുന്നത്. ക്വാളിഫിക്കേഷനുകള്‍ അതിന്റെ മൂല്യം നിലനിര്‍ത്തുന്നതിലേക്ക് തിരിച്ച് പോകേണ്ടത് സുപ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Follow Will Quince MP 🇬🇧's (@willquince) latest Tweets / Twitter

എന്നിരുന്നാലും മഹാമാരി എത്തുന്നതിന് മുന്‍പുള്ള 2019-ലെ ഗ്രേഡുകള്‍ക്ക് മുകളിലായിരിക്കും ഇക്കുറി ഫലങ്ങളെന്ന് വില്‍ ക്വിന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. രാജ്യത്തെ ഏറ്റവും വലിയ എക്‌സാം ബോര്‍ഡായ എക്യുഎ ആഗസ്റ്റ് 12 മുതല്‍ 15 വരെ ശമ്പള വിഷയത്തില്‍ രണ്ടാമത്തെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്നാല്‍ യൂണിയനുകള്‍ ഭയപ്പെടുത്താന്‍ നോക്കുകയാണെന്ന് ക്വിന്‍സ് കുറ്റപ്പെടുത്തി. സമരം മൂലം ഫലങ്ങള്‍ അലങ്കോലമാകുമെന്ന ആശങ്ക ശക്തമാണ്. കൃത്യസമയത്ത് പേപ്പറുകള്‍ പരിശോധിച്ച് ഫലം വരുമോയെന്ന ആശങ്ക ആവശ്യമില്ലെന്ന് ക്വിന്‍സ് വ്യക്തമാക്കി. 2019ന് ശേഷം പരീക്ഷയ്ക്ക് ഇരിക്കുന്ന ആദ്യത്തെ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ കാന്‍ഡിഡേറ്റ്‌സ്. 




കൂടുതല്‍വാര്‍ത്തകള്‍.