CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 22 Seconds Ago
Breaking Now

യുകെയില്‍ വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ് ; ഇംഗ്ലണ്ടില്‍ ഈ ആഴ്ച താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടക്കും

ജൂലൈയില്‍ യുകെയില്‍ ആദ്യമായി ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞിരുന്നു.

യുകെയില്‍ വീണ്ടും ഉഷ്ണതംരഗ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. ഇംഗ്ലണ്ടില്‍ ഒരു ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പിന്നീട് പ്രാബല്യത്തില്‍ വരും. ഈ ആഴ്ച പ്രദേശങ്ങളില്‍ താപനില 35സെല്‍ഷ്യസ് വരെ എത്തുമെന്നാണ് മെറ്റ് ഓഫീസ് വിലയിരുത്തുന്നത്.

ജൂലൈയില്‍ യുകെയില്‍ ആദ്യമായി ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ അലര്‍ട്ടും പുറപ്പെടുവിക്കുന്നത്. ഉഷ്ണ തരംഗം കൂടുതല്‍ നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അഗ്നിശമന സേനാംഗങ്ങള്‍ കാട്ടുതീയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകെഎച്ച്എസ്എയുടെ മുന്നറിയിപ്പില്‍ ത്രീ ഹീറ്റ് വാണിങ് ചൊവ്വാഴ്ച ഉച്ച മുതല്‍ ശനിയാഴ്ച വരെയുണ്ട്. വടക്കന്‍ ഇംഗ്ലണ്ടില്‍ ലെവല്‍ രണ്ട് യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും.

ഈ ആഴ്ച യുകെയിലുടനീളം ഉഷ്ണതംരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ വ്യക്തമാക്കി. താപനില ഏറ്റവും ഉയര്‍ന്നത് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയിരിക്കും. ചൊവ്വാഴ്ച മുതല്‍ താപനില 28 സെല്‍ഷ്യസ് അല്ലെങ്കില്‍ 29 സെല്‍ഷ്യസായി ഉയര്‍ന്നേക്കും. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും വെസ്റ്റ് കണ്‍ട്രിയിലും പരമാവധി 35 ഡിഗ്രി സെല്‍ഷ്യസുള്ള ഏറ്റവും ഉയര്‍ന്ന താപനിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.




കൂടുതല്‍വാര്‍ത്തകള്‍.