CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 10 Seconds Ago
Breaking Now

ഡിസൈപ്പിള്‍ഷിപ് റിട്രീറ്റ് സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ ആത്മീയ വളര്‍ച്ച ശുശ്രൂഷ ഈ മാസം 15 മുതല്‍ 18 വരെ.ഫാ ഷൈജു നടുവത്താനിയിലും ഐനിഷ് ഫിലിപ്പും നയിക്കും.13 വയസ്സുമുതല്‍ പ്രായക്കാര്‍ക്ക് പങ്കെടുക്കാം.ബുക്കിങ് തുടരുന്നു

13 വയസ്സുമുതല്‍  പ്രായക്കാരായ കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ആത്മീയ വളര്‍ച്ചാ ശുശ്രൂഷ 'ഡിസൈപ്പിള്‍ഷിപ് റിട്രീറ്റ് 'ഈ  മാസം 15 മുതല്‍  18 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റെറില്‍ വച്ച് നടക്കുന്നു .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തില്‍ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ യുടെ ഈ ധ്യാനം ആഗസ്റ്റ് 15 ന് തിങ്കളാഴ്ച്ച തുടങ്ങി 18 ന് വ്യാഴാഴ്ച അവസാനിക്കും . .

www.sehionuk.org/register

എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877 508926.

 




കൂടുതല്‍വാര്‍ത്തകള്‍.