CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 30 Minutes 25 Seconds Ago
Breaking Now

പുലികളോട് കളിക്കാന്‍ മിനിമം സിംഹമെങ്കിലും വേണം! ഹാരി രാജകുമാരന്റെയും, മെഗാന്റെയും 14 മില്ല്യണ്‍ ഡോളര്‍ ബംഗ്ലാവിന് സമീപം ഒറിജിനല്‍ സിംഹം കറങ്ങുന്നതായി മുന്നറിയിപ്പ്; അക്രമത്തില്‍ നിന്നും സുരക്ഷിതരാകാന്‍ നിര്‍ദ്ദേശം

മോണ്ടെസിറ്റോയുടെ വളരെ പ്രാദേശികമായ, മലനിരകളുള്ള പ്രദേശത്താണ് ഇത്തരം സിംഹങ്ങളുള്ളത്

ഹാരി രാജകുമാരന്റെയും, മെഗാന്‍ മാര്‍ക്കിളിന്റെയും ഭവനം സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയയില്‍ മൗണ്ടന്‍ സിംഹത്തെ കണ്ടതോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. പ്രദേശത്ത് സിംഹം കറങ്ങുന്നത് ക്യാമറയില്‍ പെട്ടതോടെയാണ് മുന്നറിയിപ്പ് നല്‍കിയത്. മോണ്ടെസിറ്റോയിലെ 14.6 മില്ല്യണ്‍ ഡോളറിന്റെ ബംഗ്ലാവ് അക്രമത്തില്‍ നിന്നും സുരക്ഷിതമാക്കാനാണ് ദമ്പതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

മൂന്ന് വയസ്സുള്ള മകന്‍ ആര്‍ച്ചിക്കും, ഒരു വയസ്സുകാരി ലിലിബെറ്റിനും ഒപ്പം ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും അഞ്ച് മൈല്‍ മാത്രം അകലെയാണ് സിംഹത്തെ കണ്ടത്. ഒരു സുരക്ഷാ ക്യാമറയില്‍ പതിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന സത്യം വെളിവായത്. മേഖലയില്‍ വരള്‍ച്ച വ്യാപകമായതോടെയാണ് സിംഹം വെള്ളം തേടി പുറത്തുവന്നതെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്. The mountain lion caught on camera just five miles from Harry and Meghan's mansion

മൗണ്ടന്‍ സിംഹം ആണോ, പെണ്ണോ എന്ന് വ്യക്തമായിട്ടില്ലെന്ന് ഹാരിയും, മെഗാനും ഉള്‍പ്പെടുന്ന മോണ്ടെസിറ്റോ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാരോണ്‍ ബൈണ്‍ വ്യക്തമാക്കി. മോണ്ടെസിറ്റോയുടെ വളരെ പ്രാദേശികമായ, മലനിരകളുള്ള പ്രദേശത്താണ് ഇത്തരം സിംഹങ്ങളുള്ളത്. കാലിഫോര്‍ണിയയിലെ വരള്‍ച്ചയാകാം ഇവരെ വെള്ളം തേടി പുറത്തെത്തിച്ചത്. ഇതോടെ ആളുകള്‍ വസിക്കുന്ന ഇടങ്ങളിലേക്ക് സിംഹം എത്തിച്ചേരുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.The couple's $14.6 million pile in Montecito seen from above

വീടുകളില്‍ സുരക്ഷ ഉറപ്പാക്കാനും, സിംഹത്തെ ആകര്‍ഷിക്കാന്‍ ഇടയുള്ള കോഴികളെയും, മറ്റ് മൃഗങ്ങളെയും സുരക്ഷിതമായി പാര്‍പ്പിക്കാനും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മാലിന്യങ്ങളും മൃഗങ്ങള്‍ക്ക് തെരയാന്‍ ഇടനല്‍കുന്ന തരത്തില്‍ ഉപേക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മൗണ്ടന്‍ സിംഹങ്ങള്‍ മനുഷ്യസാമീപ്യം ഇഷ്ടപ്പെടാത്തതിനാല്‍ സ്വയം തങ്ങളുടെ പ്രദേശത്തേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.




കൂടുതല്‍വാര്‍ത്തകള്‍.