CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 32 Seconds Ago
Breaking Now

ഏഴാമത് ജി എം എ ക്രിക്കറ്റ് മാച്ച് ; വിജയ കിരീടം നേടി ഗ്ലോസ്റ്റര്‍ ഗ്ലാഡിയേറ്റര്‍സ്

ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ ഏല്ലാ വര്‍ഷവും നടത്താറുള്ള   ജി എം എ   ക്രിക്കറ്റ്  മാച്ച്  ഈ വര്‍ഷവും  ഗ്ലോസ്റ്ററിലെ  കിംഗ് ജോര്‍ജ് ഗ്രൗണ്ടില്‍  നടന്നു . പതിവ് പോലെ  ഗ്ലോസ്റ്റര്‍  ഗ്ലാഡിയേറ്റര്‍സും   ചെല്‍റ്റനാം  വാറിയേഴ്‌സും  തമ്മില്‍  ഏറ്റുമുട്ടിയ    ആവേശം നിറഞ്ഞ  ഈ  മത്സരത്തില്‍ ഇത്തവണ ഗ്ലോസ്റ്റര്‍ ഗ്ലാഡിയേറ്റര്‍സ്  ആണ് വിജയ കിരീടം നേടിയത്.  കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ നാലു പ്രാവശ്യം ഗ്ലോസ്റ്റര്‍  ഗ്ലാഡിയേറ്റര്‍സ്  വിജയിച്ചപ്പോള്‍ മൂന്നു പ്രാവശ്യം ചെല്‍റ്റനാം വാറിയേഴ്‌സ്  വിജയികള്‍ ആയിട്ടുണ്ട് .

 ആദ്യ ബാറ്റിങ്ങിനിറങ്ങിയ  ഗ്ലോസ്റ്റര്‍  ഗ്ലാഡിയേറ്റര്‍സ്,   പുറത്താവാതെ നിന്ന്   64 റണ്‍സ് നേടിയ പ്രജു ഗോപിനാഥ്, 34 റണ്‍സ് നേടിയ ജിനീഷ് കാച്ചപ്പിള്ളി, 27  റണ്‍സ് നേടിയ വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍   195  റണ്‍സ്  നേടിയപ്പോള്‍    രണ്ടാമത്   ബാറ്റു ചെയ്ത  ചെല്‍റ്റനാമിനു   140 റണ്‍സ് എത്തിയപ്പോഴേക്കും അവസാന വിക്കറ്റും നഷ്ടമായി.  ചെല്‍റ്റാമിനു വേണ്ടി ബാറ്റിംഗ് നിരയില്‍ 25 റണ്‍സെടുത്ത  മുരളി, 22  റണ്‍സെടുത്ത മഹേഷ് എന്നിവര്‍ക്കൊപ്പം ജഡ്‌സണ്‍ 20 റണ്‍സുമായി (20 നോട്ട് ഔട്ട്) അവസാനം വരെ പിടിച്ചു നിന്നുവെങ്കിലും   വിജയകിരീടത്തില്‍ മുത്തമിടാനായില്ല.

ഗ്ലോസ്റ്റര്‍ ഗ്ലാഡിയേറ്റര്‍സ്  ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ പ്രജു   ഗോപിനാഥ്  നേടിയ 64  റണ്‍സിന്റെ മികവില്‍ ആയിരുന്നു ഗ്ലോസ്റ്റര്‍ ഗ്ലാഡിയേറ്റര്‍സ് വിജയ കിരീടം നേടിയത്. ഈ പ്രകടന മികവിന്റെ  അടിസ്ഥാനത്തില്‍  ബെസ്‌റ് ബാറ്റ്‌സ്മാന്‍ ആയി പ്രജു  തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍   മൂന്ന് വിക്കറ്റ് നേടിയ ചെല്‍റ്റനാം  വാരിയേഴ്‌സ് ക്യാപ്റ്റനായ ഡോക്ടര്‍ ബിജു  ആണ് ഈ മത്സരത്തിലെ മികച്ച ബൗളറിനുള്ള സമ്മാനം കരസ്ഥമാക്കിയത്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരേപോലെ മികവ് പ്രകടിപ്പിച്ച   ഗ്ലോസ്റ്റെര്‍   ഗ്ലാഡിയേറ്റര്‍സ് ന്റെ വിപിന്‍  മികച്ച ഓള്‍ റൗണ്ടര്‍ പട്ടം നേടി.

ജി എം എ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ്  ആയ ജിസോ അബ്രഹാം, സുനില്‍, മാത്യു ഇടിക്കുള എന്നിവരില്‍ നിന്നാണ് വിജയികളും പുരസ്‌കാര ജേതാക്കളും ട്രോഫികള്‍ ഏറ്റു വാങ്ങിയത്.

റോബി മേക്കരയുടെയും, സ്റ്റീഫന്റെയും   ലൈവ് അനൗണ്‍സ്‌മെന്റ് ഉം , പാട്ടും ഒക്കെ കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ  ആവേശം പകരുന്നതായിരുന്നു.  കളി നിയന്ത്രിച്ച അമ്പയറായ  ഇനാം ഖാന്‍,    കളിക്കാര്‍ക്കും കാണികള്‍ക്കും ഫുഡ് തയ്യാറാക്കിയ സ്റ്റീഫന്‍, മത്സരത്തിന് വേണ്ടി ഗ്രൗണ്ട്  അറേഞ്ച്  ചെയ്തു തന്ന ഡോക്ടര്‍ ചന്ദര്‍,  മുരളി, ഗ്രൗണ്ടിലേക്ക് ആവശ്യമായ ശബ്ദക്രമീകരണങ്ങള്‍  നടത്തിയ  റ്റിജു , പിഴവ് കൂടാതെ കാര്യക്ഷമമായി  സ്‌കോര്‍ ബോര്‍ഡ്  നിയന്ത്രിച്ച വിനോദ് മാണി ,  റിഫ്രഷ്‌മെന്റ് ഡ്രിങ്ക് ഏര്‍പ്പാടാക്കിയ മനോജ് ജേക്കബ് , മനോജ് വേണുഗോപാല്‍ എന്നിവരോടും ഈ മത്സരം മനോഹരമായി നടത്തുവാന്‍ മുന്നില്‍ നിന്ന  സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ്  ജിസോ, പ്രജു ,സുനില്‍ , മാത്യു , ആന്റണി , ബിസ് പോള്‍  എന്നിവര്‍ക്കും  ജി എം എ പ്രസിഡന്റ് ജോ വില്‍ട്ടന്‍  പ്രത്യേക നന്ദി അറിയിച്ചു.

ഈ മത്സരത്തിന്റെ  കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക്  ചെയ്യു

 

https://photos.app.goo.gl/64mTzXtEjhnVeNzW8 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.