CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 39 Seconds Ago
Breaking Now

എന്തുകൊണ്ടാണ് അറബ് ലോകത്ത് സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ തടിച്ചിരിക്കുന്നത്' ; അമിത വണ്ണത്തെ കുറിച്ചുള്ള ലേഖനത്തില്‍ തന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് ബ്രിട്ടീഷ് മാധ്യമത്തിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി ഇറാഖി നടി

മാനനഷ്ട വിഷയത്തില്‍ നടിയെ പ്രതിനിധീകരിക്കുന്നുവെന്നും ക്ഷമാപണം ആവശ്യപ്പെട്ട് ദി ഇക്കണോമിസ്റ്റ് ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.

അമിതവണ്ണത്തെക്കുറിച്ചുളള ലേഖനത്തില്‍ തന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് ബ്രിട്ടീഷ് മാധ്യമമായ ദി ഇക്കണോമിസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ഇറാഖി നടി ഇനാസ് തലേബ്. 'എന്തുകൊണ്ടാണ് അറബ് ലോകത്ത് സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ തടിച്ചിരിക്കുന്നത്' എന്ന തലക്കെട്ടില്‍ ജൂലൈ 28 ന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തലേബിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. ഈ സംഭവം തനിക്ക് ഉണ്ടാക്കിയ വൈകാരികവും മാനസികവുമായ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തലേബ് പറഞ്ഞു. ബുധനാഴ്ച തലേബിന്റെ അഭിഭാഷക സാമന്ത കെയ്ന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മാനനഷ്ട വിഷയത്തില്‍ നടിയെ പ്രതിനിധീകരിക്കുന്നുവെന്നും ക്ഷമാപണം ആവശ്യപ്പെട്ട് ദി ഇക്കണോമിസ്റ്റ് ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.

മാഗസിന്‍ ഒരിക്കലും ഇനാസ് തലേബിന്റെ അഭിമുഖം എടുത്തിട്ടില്ല. 'ഇറാഖികള്‍ പലപ്പോഴും ഇനാസ് തലേബ് എന്ന നടിയെ സൗന്ദര്യത്തിന്റെ ആദര്‍ശമായി ഉദ്ധരിക്കുന്നു.' ലേഖനത്തിന്റെ അവസാനം പറയുന്നതായി ദി നാഷണല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മെസൊപൊട്ടോമിയന്‍ സംസ്‌കാരത്തിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുളള വസ്ത്രമണിഞ്ഞ് ബാബിലോണിയന്‍ സാംസ്‌കാരിക ഫെസ്റ്റിവലിന്റെ വാര്‍ഷിക പരിപാടിയില്‍ ഇനാസ് തലേബ് പങ്കെടുത്തതിന്റെ ഫോട്ടോ ആണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അറബ് രാജ്യങ്ങളിലെ വ്യാപകമായ സാമൂഹിക മാനദണ്ഡങ്ങളിലൊന്നാണ് വണ്ണമുളള സ്ത്രീകളെന്നും ലേഖനത്തില്‍ പറയുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.