CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 50 Seconds Ago
Breaking Now

2% ശമ്പള വര്‍ദ്ധന 'പള്ളീല്‍പോയി' പറഞ്ഞാല്‍ മതി! ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫറില്‍ രോഷാകുലരായി ജൂനിയര്‍ ഡോക്ടര്‍മാര്‍; അസ്വീകാര്യമായ ശമ്പളക്കാര്യത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ സമരത്തില്‍ ബാലറ്റ് നടത്താന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍

ശമ്പളം മുഴുവനായി പുനഃസ്ഥാപിച്ചില്ലെങ്കില്‍ സമരനടപടികള്‍ക്ക് തയ്യാറാണെന്ന് 72 ശതമാനം

മികച്ച ഒരു ശമ്പള വര്‍ദ്ധനവ് ഓഫര്‍ ചെയ്യാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുന്ന പക്ഷം വീണ്ടും സമരത്തിന് ഇറങ്ങാനൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ മുന്നോട്ട് വെച്ച 2% ശമ്പള വര്‍ദ്ധന അസ്വീകാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ സമരം നടത്തുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ബാലറ്റിംഗ് നടത്തുകയാണ്. 

26 ശതമാനം വരെ വര്‍ദ്ധനവാണ് ബിഎംഎ ആവശ്യപ്പെടുന്നത്. 2008ലെ തലത്തിലേക്ക് വരുമാനം ഉയര്‍ത്താനാണ് ഈ വമ്പന്‍ പാക്കേജ് തേടാനുള്ള കാരണം. ഇതിന് ശേഷം ജീവിതച്ചെലവുകള്‍ കുതിച്ചുയരാന്‍ തുടങ്ങുകയും, വരുമാനം യഥാര്‍ത്ഥ തലത്തില്‍ ഇടിയുകയും ചെയ്തിരുന്നു. The British Medical Association (BMA) says it will ballot junior doctors for industrial action following an ‘unacceptable’ pay increase of 2 per cent (file image)

ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രചോദനം നഷ്ടപ്പെട്ട്, സമ്മര്‍ദത്തില്‍ പൊറുതിമുട്ടി, മൂല്യം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് യുകെയിലെ എല്ലാ ഡോക്ടര്‍മാരെയും പ്രതിനിധീകരിക്കുന്ന സംഘടന ചൂണ്ടിക്കാണിക്കുന്നു. സമരത്തിന് ഇറങ്ങുമെന്ന ഭീഷണി മുഴക്കുമ്പോഴും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും വിഷയത്തില്‍ യാതൊരു പ്രതികരണവും ഇല്ലെന്നത് ശ്രദ്ധേയമാണ്. 

ബിഎംഎ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 2 ശതമാനം വര്‍ദ്ധന ഒട്ടും സ്വീകരിക്കാവുന്നതല്ലെന്ന് 83 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. ശമ്പളം മുഴുവനായി പുനഃസ്ഥാപിച്ചില്ലെങ്കില്‍ സമരനടപടികള്‍ക്ക് തയ്യാറാണെന്ന് 72 ശതമാനം പേരും വ്യക്തമാക്കി. 

കഴിഞ്ഞ മാസം എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് 4.5% ശമ്പള വര്‍ദ്ധന നല്‍കാമെന്നാണ് ഗവണ്‍മെന്റ് സമ്മതിച്ചത്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ ഇതില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഇവര്‍ക്ക് 2% മാത്രം വര്‍ദ്ധനവാണ് സര്‍ക്കാര്‍ ഓഫര്‍ ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.