CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 15 Seconds Ago
Breaking Now

ബ്രിട്ടന്റെ പകുതിയും മരുഭൂമിയാകുന്നു? ഉഷ്ണതരംഗം തുടരുമ്പോള്‍ കത്തിക്കരിഞ്ഞ് രാജ്യം; ഞെട്ടല്‍ സമ്മാനിച്ച് സാറ്റലൈറ്റ് ചിത്രം; 40 വര്‍ഷത്തിനിടെ കാണാത്ത വരണ്ട സമ്മര്‍; ബോട്ടില്‍ വെള്ളം വാങ്ങിക്കൂട്ടി ജനങ്ങള്‍ ഷെല്‍ഫുകള്‍ കാലിയാക്കുന്നു

ഞായറാഴ്ച മുതല്‍ മഴ എത്തുമെന്നാണ് പ്രവചനങ്ങളെങ്കിലും ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന ഭീഷണിയുമുണ്ട്

രാജ്യത്തിന്റെ പകുതിയോളം ഭൂപ്രദേശവും കൊടുംചൂടില്‍ വരണ്ടുണങ്ങിയ ചിത്രങ്ങള്‍ പുറത്തുവിട്ട് സാറ്റലൈറ്റ് ചിത്രങ്ങള്‍. ഉഷ്ണതരംഗം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍ വ്യക്തമാക്കുന്നു. 

രാജ്യത്തിന്റെ നല്ലൊരു ഭാഗം മരുഭൂമി കണക്കെയാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 40 വര്‍ഷത്തിനിടെ ഏറ്റവും വരണ്ട സമ്മറാണ് ബ്രിട്ടന്‍ അഭിമുഖീകരിക്കുന്നത്. ആശങ്കാകുലരായ ജനങ്ങള്‍ ബോട്ടില്‍ വെള്ളം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. Walkers at Hyde Park wander on earth parched brown by the ongoing drought

പലയിടത്തും തീകത്തി പടരുന്നത് തടയാനുള്ള പോരാട്ടത്തിലാണ് ഫയര്‍ ഫൈറ്റേഴ്‌സ്. വരള്‍ച്ചാ നയങ്ങളാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് വരുന്നത്. ഞായറാഴ്ച മുതല്‍ മഴ എത്തുമെന്നാണ് പ്രവചനങ്ങളെങ്കിലും ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന ഭീഷണിയുമുണ്ട്. 

ബോട്ടില്‍ വെള്ളം വാങ്ങിക്കൂട്ടി ജനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാക്കുകയാണ്. അതേസമയം രാജ്യത്തെ ചില ഭാഗങ്ങള്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് നാഷണല്‍ ഡ്രോട്ട് ഗ്രൂപ്പ്.

സൗത്ത്, ഈസ്റ്റ് മേഖലകളിലുള്ള വാട്ടര്‍ കമ്പനികള്‍ ആഭ്യന്തര ജല ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ആലോചനയിലാണ്. വീടുകളിലേക്ക് നല്‍കുന്ന വെള്ളത്തിന്റെ പ്രഷര്‍ കുറയ്ക്കാനും പരിഗണിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.