CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 21 Seconds Ago
Breaking Now

ചീതാം ഹില്‍ മേഖലയില്‍ രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി; ഒരാള്‍ക്ക് ഗുരുതരമായ പരുക്ക്; 25-കാരനെ അറസ്റ്റ് ചെയ്ത് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്; സംഭവങ്ങള്‍ അരങ്ങേറിയത് 48 മണിക്കൂര്‍ വ്യത്യാസത്തില്‍

സംഭവങ്ങള്‍ പൊതുജനങ്ങളില്‍ ആശങ്ക പരത്തുമെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടിം ബെറി

രണ്ട് സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗവും, ലൈംഗികാതിക്രമവും അഴിച്ചുവിട്ടെന്ന സംശയത്തില്‍ 25-കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ചീതാം ഹില്‍ മേഖലയിലാണ് 20-കളിലും, 40-കളിലും പ്രായമുള്ള രണ്ട് സ്ത്രീകള്‍ ലൈംഗികമായി അക്രമിക്കപ്പെട്ടത്. 

സംഭവങ്ങളില്‍ 25-കാരനായ ഒരാളെയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചീതാം ഹില്‍ റോഡില്‍ വെച്ച് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ഒരു അപരിചിതന്‍ തനിക്ക് അരികിലെത്തി അക്രമിച്ചതെന്ന് യുവതി റിപ്പോര്‍ട്ട് ചെയ്തു. 

വ്യാഴാഴ്ച പുലര്‍ച്ചെ 4.30നാണ് രണ്ടാമത്തെ സംഭവം അരങ്ങേറിയത്. 40-കളില്‍ പ്രായമുള്ള സ്ത്രീയാണ് സമാനമായ തരത്തില്‍ ബലാത്സംഗത്തിന് ഇരയായത്. ഇവര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ മുഖത്തിന് സാരമായി പരുക്കേറ്റു. 

ഈ സംഭവങ്ങള്‍ പൊതുജനങ്ങളില്‍ ആശങ്ക പരത്തുമെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടിം ബെറി പറഞ്ഞു. 24 മണിക്കൂറും പട്രോളിംഗ് ശക്തിപ്പെടുത്തി ആശങ്ക ഒഴിവാക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് കരുതുന്നതെന്ന് ബെറി വ്യക്തമാക്കി. പ്രതി ഒരാളാണെന്നാണ് പോലീസിന്റെ വിശ്വാസം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.




കൂടുതല്‍വാര്‍ത്തകള്‍.