നഗ്ന ഫോട്ടോഷൂട്ട് വിവാദത്തില്‍ നടന് രണ്‍വീര്‍ സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ഈ മാസം 22ന് ചെംമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. പൊലീസ് നേരിട്ട് നടന്റെ വീട്ടിലെത്തിയെങ്കിലും താരം മുംബൈയിലില്ലെന്ന് അറിയിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് താരത്തിനെതിരെ പരാതി നല്‍കിയത്.
രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടും തുടര്‍ന്ന് താരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ച താരത്തിന്റെ ഫോട്ടോഷൂട്ട് ഒരു മാഗസിനു വേണ്ടിയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.