CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 47 Seconds Ago
Breaking Now

ദൂരെ നിന്ന് കാണുന്നതല്ല യഥാര്‍ത്ഥ മോഹന്‍ലാല്‍, ഞാന്‍ അടുത്തറിഞ്ഞതാണ്'; തുറന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കോണ്‍ട്രോളര്‍

ഇന്ന് മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത നടനാണ് മോഹന്‍ലാല്‍. എന്നാല്‍ ദൂരെ നിന്ന് കാണുന്നതല്ല യഥാര്‍ത്ഥ മോഹന്‍ലാലെന്ന് പറഞ്ഞിരിക്കുകയാണ് പ്രൊഡക്ഷന്‍ കോണ്‍ട്രോളറും അഭിനേതാവുമായ ബദറുദ്ധീന്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് മനസ്സ് തുറന്നത്.

മോഹന്‍ലാല്‍ സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് തൊട്ട് അദ്ദേഹത്തെ പരിചയം ഉള്ള വ്യക്തിയാണ് താന്‍. രാജീവ് നാദ് വഴിയാണ് താന്‍ ആദ്യം മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. രാജീവിന്റെ അനിയന്റെ സുഹൃത്തായിരുന്നു മോഹന്‍ലാല്‍. സൂര്യന്റെ മരണം എന്ന ചിത്രം മാന്നാറില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് രാജീവിന്റെ അനിയനും മോഹന്‍ലാലും അവിടെ ഷൂട്ടിങ്ങ് കാണാന്‍ വന്നിരുന്നു.

ഷൂട്ടിങ്ങ് കാണാന്‍ വന്നവരെ രാജീവ് അന്ന് പറഞ്ഞ് വിട്ടു. അത് ഇഷ്ടപ്പെടതിരുന്ന അനിയന്‍ അശോകന്‍ പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും കൂട്ടി നിര്‍മ്മിച്ച സിനിമയായിരുന്നു തിരനോട്ടം. അന്ന് മുതല്‍ തനിക്ക് മോഹന്‍ലാലിനെ അറിയാം. അതിന് ശേഷം പലപ്പോഴും അദ്ദേഹത്തെ താന്‍ കാണാറുണ്ട്.

സിനിമ നടന്‍ എന്ന ഒരു ജാഡയുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. പിന്നീട് കുറെ നാളുകള്‍ക്ക് ശേഷം അദ്ദേഹത്തെ താന്‍ കാണുന്നത് കിരീടത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് അന്ന് അദ്ദേഹം വലിയ നടനായി മാറിയിരുന്നു. പക്ഷെ തന്നെ കണ്ടയുടനെ വന്ന് വിളിച്ച് അദ്ദേഹം വീട്ടില്‍ കൊണ്ടുപോയി അഞ്ചാറ് ദിവസം കഴിഞ്ഞാണ് തന്നെ തിരിച്ച് വിട്ടതെന്നും ബദറുദ്ധീന്‍ പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.