CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 11 Minutes 53 Seconds Ago
Breaking Now

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ നടന്നത് ക്രൂരമായ അക്രമം; സ്റ്റേജില്‍ കയറിയ മുഖംമൂടിക്കാരന്‍ നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കവെ 15 തവണയെങ്കിലും കുത്തി; വിഖ്യാത എഴുത്തുകാരന്‍ നേരിട്ടത് 30 വര്‍ഷത്തെ ഇസ്ലാമിക ഭീഷണിയും, ഫത്വയും

ന്യയോര്‍ക്കില്‍ താമസിക്കുന്ന റുഷ്ദി പങ്കെടുത്ത ചടങ്ങില്‍ കാര്യമായ സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരുന്നില്ല

ലോകത്തെ ഞെട്ടിച്ച് വിഖ്യാത എഴുത്തുകാരന്‍ സര്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ നടന്ന കത്തിക്കുത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അമേരിക്കയിലെ സാഹിത്യോത്സവത്തിന് എത്തിയ റുഷ്ദി സ്‌റ്റേജില്‍ സംസാരിച്ച് കൊണ്ടിരിക്കവെയാണ് കാണികള്‍ക്കിടയില്‍ നിന്നും എത്തിയ അക്രമി ചുരുങ്ങിയത് 15 തവണ ഇദ്ദേഹത്തെ കുത്തിയത്. അടിയന്തര സര്‍ജറിക്ക് വിധേയനായ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. On stage at the lecture theatre: Man thought to be Sir Salman Rushdie is seen on the left at the the Chautauqua Institution

ദി സാത്താനിക് വേഴ്‌സസ് എഴുതിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദശകങ്ങളായി വിഖ്യാത എഴുത്തുകാരന്‍ ഇസ്ലാമിക വധഭീഷണി നേരിട്ട് വരികയായിരുന്നു. ന്യൂയോര്‍ക്കിലെ ചൗതാക്വയില്‍ സാഹിത്യോത്സവത്തിന് എത്തിയ സല്‍മാന്‍ റുഷ്ദി പ്രസംഗിക്കാന്‍ ഒരുങ്ങവെയാണ് അക്രമി സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയത്. കുത്തേറ്റ റുഷ്ദിയെ എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. ഒരു കൈയിലെ രക്തക്കുഴലുകള്‍ വേര്‍പെട്ടതിന് പുറമെ, കരളിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു കണ്ണിന്റെ അവസ്ഥ മോശമാണെന്നും ഒരു ഏജന്റ് വെളിപ്പെടുത്തി. 

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകാന്‍ ഇടയുണ്ടെന്ന് ഏജന്റ് ആന്‍ഡ്രൂ വൈലി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ന്യൂ ജഴ്‌സിയില്‍ നിന്നും 24-കാരന്‍ ഹാദി മാതറാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 20 സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന അക്രമത്തില്‍ 15 തവണയെങ്കിലും ഭീകരന്‍ റുഷ്ദിയെ കുത്തിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം സംബന്ധിച്ച് സംസാരിക്കാനാണ് സാംസ്‌കാരിക സമ്മേളനത്തിലേക്ക് റുഷ്ദി എത്തിയതെന്നതും വൈരുദ്ധ്യാത്മകമാണ്. The suspect, Matar, is seen on the left being manhandled away by three men while a group gather around the wounded Rushdie to the right

സ്റ്റേജിലും, സമീപത്തെ ഫര്‍ണീച്ചറുകളിലേക്കും രക്തം തെറിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകള്‍ ഭയചകിതരായി. സുരക്ഷാ ഗാര്‍ഡുകളും, കാഴ്ചക്കാരും ചേര്‍ന്നാല്‍ സ്റ്റേജില്‍ വെച്ച് തന്നെ അക്രമിയെ കീഴടക്കിയത്. റുഷ്ദിയുടെ പുസ്തകം ഇസ്ലാം വിരുദ്ധമാണെന്ന് 1989ല്‍ അയാത്തൊള്ളാ ഖൊമേനി പ്രഖ്യാപിക്കുകയും, കൊല്ലാനായി ഫത്വ ഇറക്കുകയും ചെയ്തതോടെയാണ് റുഷ്ദിക്ക് ബ്രിട്ടീഷ് പോലീസ് സുരക്ഷയില്‍ ഒളിവില്‍ താമസിക്കേണ്ടി വന്നത്. He is taken away by police: The man is put into a cop car and is still in custody after the attack on Salman Rushdie

ഇപ്പോള്‍ ന്യയോര്‍ക്കില്‍ താമസിക്കുന്ന റുഷ്ദി പങ്കെടുത്ത ചടങ്ങില്‍ കാര്യമായ സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരുന്നില്ല. ബോഡിഗാര്‍ഡ് ഇല്ലാതെയാണ് എഴുത്തുകാരന്‍ സ്‌റ്റേജില്‍ എത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.