മദ്യ കമ്പനിയുടെ കോടികളുടെ പരസ്യ ഓഫര്‍ നിഷേധിച്ച് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. പത്തുകോടിയോളം രൂപയുടെ ഓഫര്‍ ആണ് താരം നിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. താന്‍ മദ്യ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാല്‍ അത് തന്റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ പിന്മാറിയത്.
ട്രേഡ് അനലിസ്റ്റ് മനോ ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പുഷ്പ എന്ന ചിത്രം വന്‍വിജയം നേടിയതോടെ നടന്റെ താരമൂല്യവും ഉയര്‍ന്നിരുന്നു.