CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 20 Seconds Ago
Breaking Now

കശ്മീര്‍ വിവാദ പരാമര്‍ശം ; ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി ജലീല്‍, കേരളത്തിലേക്ക് മടങ്ങി

പുലര്‍ച്ചെ മൂന്ന് മണിയോടെ കേരള ഹൗസ് വിട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

കശ്മീരിനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എ കെ ടി ജലീല്‍ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കേരളത്തിലേക്ക് മടങ്ങി. പുലര്‍ച്ചെ മൂന്ന് മണിയോടെ കേരള ഹൗസ് വിട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലായിട്ടും അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമേയുള്ളൂ എന്ന് വിവാദങ്ങള്‍ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇന്നലെ വൈകുന്നേരത്തോടെ പിന്‍വലിക്കുകയും ചെയ്തു. കാശ്മീര്‍ യാത്രയെക്കുറിച്ച് ജലീല്‍ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പാക് അധിനവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും, ജമ്മു ആന്റ് കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീരിനെ എന്നും കെ ടി ജലീല്‍ സൂചിപ്പിച്ചിരുന്നു.ഇത് വലിയ പ്രതിഷേധത്തിന് കാരണമായി.

ജലീലിന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കള്‍ തള്ളിക്കളഞ്ഞു. കെ ടി ജലീല്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ജലീലിന് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്.

തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കി 1947ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.