CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 1 Minutes 22 Seconds Ago
Breaking Now

ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ ഫാമിലി മീറ്റിന് ഒരുക്കങ്ങള്‍ തകൃതിയിലാവുന്നു; ആതിഥ്യമേകാൻ ബ്രിസ്റ്റോൾ ഒരുങ്ങുന്നു.

ആയിരക്കണക്കിന് വിശ്വാസികളുള്ള ക്ലിഫ്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുടുംബങ്ങൾ ജൂണ്‍ 15 ശനിയാഴ്ച ബ്രിസ്റ്റോൾ സൗത്ത് മീഡിലുള്ള ഗ്രീന്‍വേ സെന്ററിൽ ഒരു കൂട്ടായ്മയായി ഒത്തു ചേരുന്നു.

ആയിരക്കണക്കിന് വിശ്വാസികളുള്ള ക്ലിഫ്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുടുംബങ്ങൾ ജൂണ്‍ 15 ശനിയാഴ്ച ബ്രിസ്റ്റോൾ സൗത്ത്മീഡിലുള്ള ഗ്രീന്‍വേ സെന്ററിൽ ഒരു കൂട്ടായ്മയായി ഒത്തു ചേരുന്നു. സീറോ മലബാര്‍ സഭയെ അറിയുക, അറിയിക്കുക എന്ന ആപ്തവാക്യവുമായി ചേരുന്ന ഫാമിലി മീറ്റില്‍ സീറോ മലബാര്‍ സഭയെപ്പറ്റി പുത്തൻ തലമുറയ്ക്ക് കൂടുതൽ അടുത്തു അറിയുവാനും പഠിക്കാനും സാധിക്കുമെന്ന് ട്രസ്റ്റി സ്റ്റാനി തുരുത്തേൽ അറിയിച്ചു.   

ക്ലിഫ്റ്റന്‍ രൂപതയുടെ കീഴില്‍ വരുന്ന ഒമ്പത് കമ്മ്യൂണിറ്റികളിലെ ആയിരക്കണക്കിന് വിശ്വാസികളാണ് ഒത്തുചേരുന്നത്. 

സീറോ മലബാര്‍ സഭയുടെ ചരിത്രവും പാരമ്പര്യവും അടങ്ങുന്ന അഞ്ചു സ്റ്റാളുകളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. ജോർജ്ജ് സെബാസ്റ്റ്യൻ നേതൃത്വം നല്കുന്ന ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക്ക് ചർച്ച് ഒരുക്കുന്ന ആദ്യ സ്റ്റാളിൽ സഭയുടെ ചരിത്രമാണ് അവതരിപ്പിക്കുന്നത്. ട്വിങ്കിൾ പാപ്പച്ചന്റെ നേതൃത്വത്തിൽ ബാത്ത് സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റി രണ്ടാം സ്റ്റാളില്‍ സീറോ മലബാർ സഭയിലെ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരെയും കുറിച്ച് വിവരിക്കുന്നു. 

ജിമ്മിച്ചൻ ജോർജിന്റെയും ജെയ്സണ്‍ ജോണിന്റെയും നേതൃത്വത്തിൽ സാലിസ്ബറി സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ മൂന്നാം സ്റ്റാളില്‍ ഇന്ത്യയില്‍ സീറോ മലബാര്‍ സഭ നടത്തിവരുന്ന മിഷനുകളെക്കുറിച്ച് പ്രതിപാദിക്കുന്നു. റോയി ജോസഫിന്റെയും  വിനോദ് ജോസഫിന്റെയും നേതൃത്വത്തിൽ സ്വിന്‍ഡനിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റി ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ കുടിയേറ്റ സമൂഹത്തെയാണ് അവതരിപ്പിക്കുന്നത്. ഗ്ലോസ്റ്ററിൽ നിന്നുള്ള ബേബിച്ചൻ ജോർജിന്റെയും ജെഫിൻ ചാണ്ടിയുടെയും ചെൽറ്റൻഹാമിൽ നിന്നുള്ള ടോം ശങ്കൂരിക്കൽ,ബിസ് പോൾ എന്നിവരുടെയും നേതൃത്വത്തിൽ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റികൾ സംയുക്തമായി ഒരുക്കുന്ന അഞ്ചാമത്തെ സ്റ്റാളിൽ സഭയുടെ ലിറ്റര്‍ജിയെക്കുറിച്ച് പ്രതിപാദിക്കുന്നു. 

ആവേശോജ്ജ്വലമായ ഫാമിലി മീറ്റിന് മാറ്റു കൂട്ടാൻ സഭയുടെ പാരമ്പര്യത്തെ വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ സംഘാടകർ ആവിഷ്ക്കരിച്ചിട്ടുണ്ട്.

ഇരുപത്തിയഞ്ചോളം വരുന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഇരുപതോളം വരുന്ന എക്സിക്ക്യൂട്ടീവ് അംഗങ്ങളും അമ്പതോളം പേർ വരുന്ന മറ്റു കമ്മിറ്റി അംഗങ്ങളും ഫാമിലി മീറ്റിന്റെ വിജയത്തിനായി ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ട്രസ്റ്റി സ്റ്റാനി തുരുത്തേലിന്റെയും നേതൃത്വത്തിൽ അഹോരാത്രം അദ്ധ്വാനിക്കുന്നു.മുന്നൂറ്റിഅൻപതോളം കുടുംബങ്ങളാണ് മീറ്റിനു ആതിഥ്യമേകുന്ന സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിലുള്ളത്. ബ്രിസ്റ്റോൾ ഇടവകയെ കൂടാതെ രൂപതയുടെ കീഴിലുള്ള എട്ടു കമ്മ്യൂണിറ്റികളും മീറ്റിനെത്തും. ബിഷപ്‌ ഫാ. ഡേക്ലാൻ ലാഗിന്റെ നേതൃത്വത്തിൽ കൃത്യം പത്ത് മണിയ്ക്ക് തന്നെ വിശുദ്ധ ബലി ആരംഭിക്കും.  അ്ഞ്ചും പത്തും പതിനഞ്ചും ഇരുപതും ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ദമ്പതികളെയും ഉള്‍പ്പെടുത്തിയുള്ള കാഴ്ചവെപ്പ് പ്രദക്ഷിണം കുടുംബ കൂട്ടായ്മയ്ക്ക് മാറ്റുകൂട്ടും.

യുകെയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് മുഴുവന്‍ മാതൃകയാകുന്ന കുടുംബ കൂട്ടായ്മ ഏറ്റവും ഭംഗിയായി നടത്താന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റി സ്റ്റാനി തുരുത്തേല്‍ ,ഇവന്റ് കോഡിനേറ്റര്‍ ജോര്‍ജ് സെബാസ്റ്റ്യൻ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. പോള്‍ വെട്ടിക്കാട്ട് - 07450243223

സ്റ്റാനി തുരുത്തേല്‍ - 07877613167

ജോര്‍ജ് സെബാസ്റ്റ്യൻ  - 07883093766




കൂടുതല്‍വാര്‍ത്തകള്‍.