CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 57 Minutes 35 Seconds Ago
Breaking Now

യൂറോപ്പ് പ്രവാസി മലയാളി സംഗമം അവിസ്മരണീയമായി...

വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജിയണിന്റെ നേതൃത്വത്തിൽ ജൂണ്‍ 8 നു സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ നടന്ന യൂറോപ്പ് പ്രവാസി മലയാളി സംഗമം അവിസ്മരണീയമായി.

വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജിയണിന്റെ നേതൃത്വത്തിൽ ജൂണ്‍ 8 നു സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ നടന്ന യൂറോപ്പ് പ്രവാസി മലയാളി സംഗമം അവിസ്മരണീയമായി. റീജിയണ്‍ ചെയർമാൻ ജോണി ചിറ്റക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ മന്ത്രിയും കടത്തുരുത്തി എം.എൽ.എ യുമായ മോൻസ്‌ ജോസഫ്‌ ഉത്ഘാടനം ചെയ്തു.യൂറോപ്പ് പ്രവാസി മലയാളി സംഗമം മഹനീയവും യൂറോപ്പിലെ മലയാളികളുടെ വളർച്ചയ്ക്ക് അനിവാര്യവുമാണെന്ന് മോൻസ്‌ ജോസഫ്‌ അഭിപ്രായപ്പെട്ടു.പ്രവാസി മലയാളികൾ കേരളത്തിന്റെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.മുൻ മന്ത്രിയും കോതമംഗലം എം.എൽ.എ യുമായ ഷെവ.ടി.യു.കുരുവിള,മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ,ബോബി ചെമ്മണൂർ,സിനിമ നടനും നിർമ്മാതാവുമായ പ്രേം പ്രകാശ്‌,ഗ്ലോബൽ ചെയർമാൻ ജോളി തടത്തിൽ(ജർമനി),ഗ്ലോബൽ പ്രസിഡന്റ്‌ എ. എസ്. ജോസ്(ബെഹ്റിൻ),മുൻ ഗ്ലോബൽ സെക്രട്ടറി ജോർജ്ജ് കാക്കനാട്ട് (അമേരിക്ക),സോളിസിറ്റർ ജനറൽ പി. പരമേശ്വരൻ നായർ,മേജർ കെ. എം. നായർ,ഫാ. ജോണ്‍ തലച്ചിറ സി.എം.ഐ.,റീജിയണ്‍ ട്രഷറർ ജോർജുക്കുട്ടി നമ്പുശേരിൽ,സ്വിസ് പ്രൊവിൻസ്‌ പ്രസിഡന്റ്‌ ജോയി കൊച്ചാട്ട് എന്നിവർ പ്രസംഗിച്ചു.റീജിയണ്‍ പ്രസിഡന്റ്‌ ജോബിൻസണ്‍ കൊറ്റത്തിൽ സ്വാഗതവും ജനറൽ സെക്രട്ടറി മജു പേയ്ക്കൽ നന്ദിയും പറഞ്ഞു.സംഗമത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്മരണിക  ഷെവ. ടി.യു. കുരുവിള പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ മജു പേയ്ക്കൽ ആദ്യ കോപ്പി ഏറ്റു വാങ്ങി.യുവവ്യവസായി ബോബി ചെമ്മണൂരിന് മികച്ച ഹ്യൂമാനിറ്റെറിയനുള്ള അവാർഡും, പ്രിൻസ് പള്ളിക്കുന്നേലിനു മികച്ച ജീവക്കാരുണ്യ പ്രവർത്തകനുള്ള അവാർഡും നൽകി.രാവിലെ പത്തു മണിയ്ക്ക് "രണ്ടാം തലമുറയുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" , "സ്ത്രീയും സാമൂഹിക ജീവിതവും", "പ്രവാസി മലയാളികൾ നേരിടുന്ന വെല്ലുവിളികൾ", തുടങ്ങിയ വിഷയങ്ങളിൽ സിമ്പോസിയം നടന്നു.മോൻസ് ജോസഫ്‌ എം.എൽ.എ,ടി.യു. കുരുവിള എം.എൽ.എ,ടി. പി. ശ്രീനിവാസൻ,ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്തവിഭാഗം തലവൻ മുരളി തുമ്മാരുക്കുടി,ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ട് (അയർലണ്ട്),ഇന്ത്യൻ റീജിയണ്‍ പ്രസിഡന്റ്‌ ഡോ. സൂസൻ ജോസഫ്‌ (പൂനെ),ബി.സി.എം കോളേജ് റിട്ട. അധ്യാപിക പ്രൊഫ. ഡെയ്സി ലൂക്ക്,ആഫ്രിക്കൻ റീജിയണ്‍ പ്രസിഡന്റ്‌ അബ്ദുൽ കരീം (കെനിയ),റീജിയണ്‍ വൈസ് ചെയർമാൻ ശൈബു കൊച്ചിൻ (അയർലണ്ട്),റീജിയണ്‍ വൈസ് പ്രസിഡന്റ്‌ ഷാജുകുര്യൻ(കോർക്ക്), റീജിയണ്‍ ഇലക്ഷൻ കമ്മീഷണർ മേഴ്സി തടത്തിൽ(ജർമനി), ജർമ്മൻ പ്രൊവിൻസ്‌ സെക്രട്ടറി ജോസ് കുമ്പിളിവേലിൽ,സ്വിസ് പ്രൊവിൻസ്‌ ട്രഷറർ ജോസ് ഇടാട്ടേൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിലുള്ള സിമ്പോസിയത്തിനു നേതൃത്വം നൽകി.സ്വിസ് പ്രൊവിൻസ്‌ ചെയർമാൻ ജോഷി പന്നാരക്കുന്നേൽ,പ്രസിഡന്റ്‌ ജോയി കൊച്ചാട്ട്,സെക്രട്ടറി ജോസ് വള്ളാടിയിൽ എന്നിവർ സിമ്പോസിയ      ത്തിന്റെ മോഡറെറ്റർമാരായിരുന്നു.വൈകുന്നേരം നടന്ന കലാസന്ധ്യയിൽ ഗാനമേളയും കോമഡിഷോയും അരങ്ങേറി. സ്വിസ് പ്രൊവിൻസിന്റെ നൃത്ത ശില്പത്തോടെ ആരംഭിച്ച കലാസന്ധ്യയിൽ നടനും സംവിധായകനും ഗായകനും ആയ വിനീത് ശ്രീനിവാസൻ, ഗായിക റിമി ടോമി, ഗായകൻ പ്രദീപ് ബാബു, നടൻ പ്രേം പ്രകാശ് എന്നിവർ നയിച്ച ഗാനമേളയും , വോഡാഫോണ്‍ കോമഡി സ്റ്റാർസ് നെൽസനും ജോബിയും നയിച്ച കോമഡിഷോയും മനസ്സിൽ എന്നും മധുരസ്മരണകൾ ഉണർത്തുന്നതായിരുന്നു. ഏഷ്യാനെറ്റിലെ ബൈജു മേലിലയായിരുന്നു ഷോയുടെ ഡയറക്റ്റർ. 

നിറഞ്ഞ സദസ്സും മികവുറ്റ സംഘാടനവും മികച്ച പ്രോഗ്രാമും പ്രവാസി മലയാളി സംഗമത്തെ യൂറോപ്പ് മലയാളികളുടെ മനസ്സില് ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജിയണിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രവാസിസംഗമം സംഘടിപ്പിച്ചത്.ഇറ്റലി, അയർലണ്ട്, ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ്, ഹംഗറി, യുകെ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിൽപരം ആളുകൾ സംഗമത്തിൽ പങ്കെടുത്തു.                

 

 




കൂടുതല്‍വാര്‍ത്തകള്‍.