മെയ് 3 വെള്ളി , ജൂണ്‍ 1 ശനി ദിവസങ്ങളിലായി നടന്ന ഏഴാമത് ഉഴവൂർ സംഗമത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ സകുടുംബം ഒഴുകിയെത്തി.യു.കെയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഉഴവൂർ സംഗമം സംഗമങ്ങളുടെ സംഗമം എന്ന വിശേഷണം അക്ഷരാർത്ഥത്തിൽ അന്വർഥമാക്കുന്നതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മാസ് സെന്ററിൽ വച്ച് നടന്ന ഉഴവൂർ ഈവ് ആഘോഷങ്ങളുടെ ഒരു ഉഴവൂർ ശൈലി തന്നെ ശ്രിഷ്ടിച്ചു.
ശനിയാഴ്ച രാവിലെ പതിനൊന്നു മണി മുതൽ കാമ്പയിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച രണ്ടാം ദിന പരിപാടികൾ കായിക കലാ മത്സരങ്ങളും കുടുംബ സദസ്സും അരങ്ങേറി, തുടർന്ന് പുതുമയാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.കര തിരിഞ്ഞ് ഏറ്റു മുട്ടിയ വടം വലി അത്യന്തം ആവേശം നിറഞ്ഞു നിന്നു.പൊതു സമ്മേളനത്തിനു മുന്നോടിയായി "പിറന്ന നാടിന്റെ തിളങ്ങും സ്മരണകളിൽ "എന്ന ഉഴവൂരിന്റെ വീഡിയോ പ്രദർശിപ്പിച്ചു .ജൽസി ജിനീഷിന്റെ നേത്രുത്വത്തിൽ സ്വാഗത നൃത്തം അരങ്ങുണർത്തി .തുടർന്ന് ജനറൽ കണ്‍വീനർ ലൂക്കോസ് താഴത്ത് കണ്ടത്തിലിന്റെ ആദ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം പ്രശസ്ത സിനിമ നിർമ്മാതാവ് ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു .മാതാപിതാകളുടെ പ്രതിനിധി ശ്രീ ജോസ് തൊട്ടിയിൽ , അളിയന്മാരുടെ പ്രതിനിധിയായി ശ്രീ ഷാജി ചരമേൽ , പ്രവാസി ഉഴവൂരിന്റെ പ്രതിനിധി അമേരിക്കയിൽ നിന്നെത്തിയ നിന്നുമെത്തിയ ശ്രീ സാജു കൊയിത്തറ തുടങ്ങിയവർ ആശംസകൾ നേർന്നു , ശ്രീ ഫ്രാൻസിസ് മച്ചാനിക്കൽ സ്വാഗതവും ജോണി കുന്നുംപുറത്ത് നന്ദിയും പറഞ്ഞു .ഉഴവൂർ സംഗമത്തിന്റെ ഉപഹാരം ശ്രീ ലിസ്റ്റിൻ സ്റ്റീഫനു നൽകി , മത്സര വിജയികൾക്കുള്ള സമ്മാന ദാനം ലിസ്റ്റിൻ നിർവ്വഹിച്ചു.ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന MLA ശ്രീ മോൻസ് ജോസഫ് വൈകിയെത്തിയതിനാൽ ചടങ്ങിൽ പങ്കെടുക്കാനായില്ല .എങ്കിലും നിരവധി ഉഴവൂർ നിവാസികൾ തങ്ങളുടെ MLA യെ സന്ദർശിച്ച് ചർച്ചകൾ നടത്തി .
സംഗമ പരിപാടികൾക്ക് ലൂക്കോസ് അലക്സ് , ഫ്രാൻസിസ് മച്ചാനിക്കൽ , ജോണി കുന്നുംപുറത്ത്, ബിനു സൈമണ്‍ തുടങ്ങിയവർ നേത്രുത്വം നല്കി .ബിനോയി റീന വെട്ടുകല്ലേൽ മികച്ച കപ്പിളിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ വിജയികളായി.അടുത്ത സംഗമം ശ്രീ ബിജു കുറുപ്പ് നാനിയുടെ നേത്രുത്വത്തിലുള്ള ബർമിങ്ങ്ഹാം ടീം ഏറ്റെടുത്തു.മൂന്നു ദിവസങ്ങളിലായിട്ടായിരുക്കും 2014 ലെ സംഗമം നടത്തുക .പരിഭവങ്ങളില്ലാതെ പക്ഷേ പറയാനേറെ ബാകി വച്ച് ഉഴവൂർ ഗ്രാമം പിരിയുമ്പോൾ അടുത്ത വര്‍ഷം ഒത്തു ചേരാം എന്നാ പ്രതീക്ഷ ബാക്കി .