CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 40 Minutes 38 Seconds Ago
Breaking Now

ഇവരാണ് ആരോഗ്യരംഗത്തെ യഥാർത്ഥ ഹീറോസ്.

രാപകലില്ലാതെ തങ്ങളുടെ രോഗികളുടെ സൗഖ്യത്തിനായി ഇവര അഞ്ചു പേരും നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. എൻ എച്ച് എസ്സിനെ കുറിച്ചും ജിപിമാരെ കുറിച്ചും പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇവർ അഞ്ചു പേര് ആരോഗ്യരംഗത്തെ യഥാർത്ഥ ഹീറോസ് ആണ്.

രാപകലില്ലാതെ അവർ രോഗികളുടെ വേദനകൾ അകറ്റാനായി ശ്രമിച്ചു കൊണ്ടിരുന്നു. യാതൊരു വിധത്തിൽ ഉള്ള പ്രതിഫലങ്ങളും ആഗ്രഹിക്കാതെ ജോലിയോടുള്ള ആത്മാർഥത പുലർത്തിയിരുന്ന അവരെ തേടി അവർ അർഹിച്ചിരുന്ന പരിഗണന ഒടുവിൽ എത്തിചേർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അവരെ തേടി അവർ അർഹിക്കുന്നത് എത്തിയത്. ഡെയിലി മെയിലിന്റെ ആദ്യത്തെ ഹെൽത്ത്‌ ഹീറോ അവാർഡിന് ജിപി റൊണാൻ മോറൻ അർഹനായി. അവാർഡ് വാങ്ങാൻ പോകുന്നതിനു  മുൻപായി അദേഹവും മറ്റു നാല് ഹീറോകളും പ്രധാനമന്ത്രി ഡേവിഡ് കാമറൂണൂമായി പത്താം നമ്പറിൽ വച്ചു കൂടിക്കാഴ്ച നടത്തി. അവാർഡ് ദാനത്തിനു ശേഷം ലണ്ടനിലെ ഗ്രൊസ്വെനൊർസ് സ്ക്വയറിലെ മരിഒട്ട് ഹോട്ടലിൽ വച്ചു ഇവർക്കായി ഏമോണ്‍ ഹോൽമെസും റൂത്ത് ലങ്ങ്സ്ഫോർഡും ചേർന്നു നൽകുന്ന ഡിന്നറും ഉണ്ട്.ഈ അഞ്ചു ജിപിമാരെയും ശുപാർശ ചെയ്തത് ഡെയിലി മെയിലിന്റെ വായനക്കാരാണ്. അശ്രദ്ധ മൂലവും പരിചരണ കുറവിന്റെ പേരിലും ജിപിമാർ പഴി കേൾക്കുന്ന സാഹചര്യത്തിലാണ് ഈ അഞ്ചു പേരുടെ പേരും വായനാക്കാർ ശുപാർശ ചെയ്തത്. ഡോക്ടർ മോറന്റെ (62) പേര് ശുപാർശ ചെയ്തത് ഗ്രെറ്റ അർമിറ്റജ് ആണ്. ക്യാൻസർ രോഗിയായിരുന്ന അവരുടെ മരിച്ചു പോയ ഭർത്താവ് ജോണിനെ ചികിത്സിച്ചിരുന്നത് ഡോക്ടർ മോർഗൻ ആയിരുന്നു. അദേഹത്തിന്റെ അവസാനദിനങ്ങളിൽ മോർഗൻ ഈ ദമ്പതികൾക്ക് ധൈര്യം ഏകി കൊണ്ട് ദിവസവും വൈകുന്നേരങ്ങളിൽ ഇവരെ സന്ദർശിക്കുമായിരുന്നു. ഭർത്താവ് മരിച്ചപ്പോൾ രാത്രി ഒരുപാട് വൈകിയതിനാൽ മോർഗനെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ലോക്കം ഡോക്ടറെ വിളിച്ചുവെങ്കിലും മോർഗൻ രാത്രിയൊന്നും വക വയ്ക്കാതെ അവിടെ എത്തിച്ചേർന്നു. അദേഹത്തിന്റെ ജോലിയോടുള്ള അർപ്പണബോധമാണ് അദേഹത്തെ ഈ അവാർഡിന് അർഹനാക്കിയത്.

കഴിഞ്ഞ ദിവസം ഹെൽത്ത്‌ സെക്രട്ടറി ജെറിമി ഹന്റിന്റെ കയ്യിൽ നിന്നും അവാർഡും,  5000 പൗണ്ട് മതിക്കുന്ന ഹോളിഡെ ട്രിപ്പും അടങ്ങുന്ന സമ്മാനം മോർഗൻ ഏറ്റു വാങ്ങി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മടുള്ളവർ യഥാക്രമം ഇവരാണ് - മാർഗരെറ്റ്‌ കാമറൂണ്‍, ഇ എൻ ടി സർജൻ ആയ ഡേവിഡ്‌ ആൽബെർട്ട്, റോണ്‍ കിംഗ്‌, കാത്തി റയാൻ എന്നിവരാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.