CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 27 Seconds Ago
Breaking Now

എഡിന്‍്ബറോയില്‍ വി.അന്തോണീസിന്റെ തിരുനാള്‍ സമാപിച്ചു

പരിശുദ്ധാത്മാവിന്റെ എല്ലാവരങ്ങളും ലഭിച്ച അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണിസിന്റെ ദശദിന തിരുനാള്‍  എഡിന്‍ബറോയില്‍ സമാപിച്ചു. എഡിന്‍ബറോ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 14ന് ആരംഭിച്ച തിരുനാള്‍ ഇന്നലെയാണ് സമാപിച്ചത്. സെന്റ് ഗ്രിഗറി ചര്‍ച്ചില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോസ് പിന്നക്കാട്, ഫാ. മാത്യു പിട്ടാപ്പള്ളി, ഫാ. സെബാസ്ത്യന്‍ തുരുത്തിപ്പള്ളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. എഡിന്‍ബറോ അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ റോബ്‌സണ്‍ തിരുനാള്‍ സന്ദശം നല്‍കി. തിരുനാള്‍ കുര്‍ബാനയ്ക്കു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണവും പരിശുദ്ധ കുർബാനയുടെ ആശീര്‍വാദവും നടന്നു. 


തിരുനാളിനോടനുബന്ധിച്ചുള്ള ഇടവകാംഗങ്ങളുടെ കലാസന്ധ്യ വ്യത്യസ്തമാര്‍ന്ന കലാപരിപാടികളാല്‍ ജനശ്രദ്ധയാര്‍ജിച്ചു. സീറോ - മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറാടിയാണ് തിരുനാളിന് കൊടിയേറ്റിയത്. തുടര്‍ന്നുള്ള പത്ത് ദിവസങ്ങളില്‍ ഫാ. സജി തോട്ടത്തില്‍ , ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി, ഫാ. സോണി കരുവേലില്‍ , ഫാ. ജോര്‍ജ് തെള്ളിയാങ്കല്‍ , ഫാ. ജോസഫ് പൊന്നേത്ത്, ഫാ. ജോസഫ് വെമ്പാടുംന്തറ ഫാ.റോജി നരിതൂക്കില്‍ , ഫാ മാത്യു പിട്ടാപ്പള്ളി എന്നിവര്‍ ദിവ്യബലിയും നൊവേനയും അര്‍പ്പിച്ചു.





കൂടുതല്‍വാര്‍ത്തകള്‍.