CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 58 Minutes 3 Seconds Ago
Breaking Now

വിധവയുടെ കൊച്ചു കാശു പോലെ നിങ്ങളുടെ ഈ പ്രവര്‍ത്തി ദൈവ സന്നിധിയില്‍ എണ്ണപ്പെട്ടേയ്ക്കാം

മഹാനായ അലക്സാണ്ടര്‍ചക്രവര്‍ത്തി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശവമഞ്ചത്തിനു പുറത്തേയക്ക് അദ്ദേഹത്തിന്റെ വെറും കൈകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ശവഘോഷയാത്ര നടത്താന്‍ അദ്ദേഹം നിര്‍ദേശം കൊടുത്തിരുന്നു ഇതിനു കാരണം ലോകം മുഴുവന്‍ ഭരിച്ച അദ്ദേഹം കടന്നു പോകുന്നത് ഒന്നും ഇല്ലതെയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ആയിരുന്നു അതിലുടെ ഭൗതീക ലോകത്തിന്റെ നിരര്‍ത്ഥകതയാണ് അദ്ദേഹം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. 

മഹാഭാരത യുദ്ധം അവസാനിച്ചു കഴിഞ്ഞ് സ്വര്‍ഗത്തില്‍ ചെന്ന ധര്‍മ്മപുത്രര്‍ ദൈവത്തോട് പറഞ്ഞു എനിക്ക് എന്‍റെ സഹോദരന്‍മാരെ കാണണം എന്ന് ദൈവം അദേഹത്തിന്‍റെ അപേക്ഷ മാനിച്ച്‌ സഹോദരന്‍മാര്‍ കിടക്കുന്ന ചോരയും ചലവും വമിക്കുന്ന നരകത്തിലേക്ക് ധര്‍മ്മപുത്രരേ കൊണ്ടു പോയി. അവര്‍ എല്ലാം അധര്‍മം അനുഷ്ടിച്ചത് കൊണ്ടാണ് നരകത്തില്‍ എത്തിപ്പെട്ടത്. ധര്‍മപുത്രര്‍ അവിടെ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്‍മാര്‍ ഓരോരുത്തരായി ഇരുളില്‍ നിന്ന് വിളിച്ചു പറഞ്ഞു ഞാന്‍ അര്‍ജുനന്‍ ആണ് ഞാന്‍ ഭീമന്‍ ആണ് ,ഞാന്‍  സഹദേവന്‍ ആണ് എന്നിങ്ങനേ ദയവായി ഞങ്ങളെ രക്ഷിക്കു അവരുടെ കരച്ചില്‍ കേട്ടു ദുഖിതൻ ആയി അവിടെ നിന്ന ധര്‍മപുത്രരോട് ദൈവം പറഞ്ഞു തിരിച്ചു സ്വര്‍ഗത്തില്‍ പോകാന്‍ സമയം ആയി എന്ന്, പോകാന്‍ തിരിഞ്ഞ അദേഹത്തോട് സഹോദരന്‍മാര്‍ അലറി കരഞ്ഞു പറഞ്ഞു നീ പോകരുത് നീ അവിടെ നില്‍ക്കുമ്പോള്‍ ഞങള്‍ അല്പം സുഖം അനുഭവിക്കുന്നുണ്ട്. അപ്പോള്‍ അദ്ദേഹം ദൈവത്തോട്  യാചിച്ചു എന്നെ ഇ ദുർഗന്തം വമിക്കുന്ന ഇവിടെ നില്‍ക്കാന്‍ അനുവദിക്കുക, കാരണം ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നു എങ്കില്‍ ഞാന്‍ ഇവിടെ നിൽക്കാൻ ഇഷ്ടപ്പെടുന്നു. ധര്‍മപുത്രരുടെ ഈ ഹൃദയ വിശാലതയില്‍ അലിവു തോന്നിയ ദൈവം എല്ലാവരെയും ഉയര്‍ത്തി സ്വര്‍ഗത്തില്‍ കൊണ്ടുപോയി അവര്‍ സ്വര്‍ഗിയ ഗംഗ യില്‍ മുങ്ങി മനുഷ്യ സ്വഭാവം കളഞ്ഞു ദൈവത്തില്‍ വിലയം പ്രാപിച്ചു എന്നാണ് ഞാന്‍ വായിച്ചതായി എന്റെ ഓര്‍മ.

ഈ മുകളില്‍ പറഞ്ഞ രണ്ടു സംഭവങ്ങളും കാണിക്കുന്നത് മരിക്കുമ്പോള്‍ അവന് ബാക്കിയായി ലഭിക്കുന്നത് അവന്‍റെ ധാര്‍മികമായ പ്രവര്‍ത്തികള്‍ മാത്രം എന്നാണ്. ആധുനിക ലോകം ഒരുത്തന്‍റെ മഹത്ത്വം അളക്കുന്നത് അവന്‍ എത്ര പണം സമ്പാദിച്ചു എന്നതിന്‍റെ അടിസ്ഥാനത്തില്‍ അല്ല അവന്‍ ഈ സമൂഹത്തിലെ നിരാലംബര്‍ക്കു വേണ്ടി എന്തു ചെയ്തു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് ഒട്ടേറെ മുതലാ ളിമാര്‍ ലോകത്തുണ്ട് എങ്കിലും ബില്‍ ഗേറ്റിനെ ലോകം വ്യത്യസ്തമായി കാണുന്നത്. അതുപോലെ കേരളത്തിലെ മറ്റേതു മുതലാളിമാരേക്കാൾ കേരളീയരുടെ മനസ്സില്‍ സ്ഥാനം നേടാന്‍ വി ഗാര്‍ഡ് ഔസേപ്പച്ചന് കഴിഞ്ഞത് അദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനം കൊണ്ടാണ്. 

അതുകൊണ്ട് അത്തരം ഒരു ധര്‍മം ചെയ്യാന്‍ ഉള്ള അവസരം ആയി കണ്ട് ഇടുക്കി തൊടുപുഴ സ്വദേശി മാത്യു തോമസ്‌ എന്ന കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം അപേക്ഷിക്കുന്ന ഈ മനുഷ്യനെ സഹായിക്കുക. വിധവയുടെ കൊച്ചു കാശു പോലെ നിങ്ങളുടെ ഈ പ്രവര്‍ത്തി ദൈവ സന്നിദിയില്‍ എണ്ണപ്പെട്ടേയ്ക്കാം. ഇടുക്കി സംഗമം നടത്തുന്ന ഫണ്ട്‌ കളക്ഷനില്‍ നിങ്ങൾ സഹകരിക്കുക. പണം അയക്കേണ്ട വിവരങ്ങള്‍ താഴെ കൊടുക്കുന്നു. അടുത്ത ചൊവ്വാഴ്ച 2 ജൂലൈ 2013 കൊണ്ട് ഫണ്ട്‌ കളക്ഷന്‍ അവസാനിപ്പിക്കാനാണ് ഇടുക്കി സംഗമം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 

Bank H S B C 

Name of the account : Idukki sangamam

Sort code 40 -29- 26 

Account NO 41886606

Rejani Mathew, wife of Mathew Thomas  

Thodupuzha:  00919446800926





കൂടുതല്‍വാര്‍ത്തകള്‍.