CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 22 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയില്‍ നോമ്പുകാല ധ്യാനം, 'ഗ്രാന്‍ഡ് മിഷന്‍ 2024' ഫെബ്രുവരി 9 മുതല്‍ മാര്‍ച്ച് 24 വരെ

ബര്‍മിങ്ങ്ഹാം: വലിയ നോമ്പില്‍ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീര്‍ത്ഥയാത്രയില്‍ ആദ്ധ്യാല്‍മികമാനസ്സിക തലങ്ങളിലുള്ള നവീകരണവും, അനുതാപത്തിലൂന്നിയ അനുരഞ്ജനവും പ്രാപിക്കുവാന്‍ ആല്മീയ നവീകരണത്തിനായി എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ നേതൃത്വത്തില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ നേതൃത്വം വഹിക്കും.

യു കെ യിലുള്ള അഭിഷിക്ത ധ്യാനഗുരുക്കളോടൊപ്പം, ഇന്ത്യയില്‍ നിന്നും, റോമില്‍ നിന്നുമായി, പ്രഗത്ഭരായ തിരുവചന പ്രഘോഷകരും 'ഗ്രാന്‍ഡ് മിഷന്‍ 2024 'ന്റെ ഭാഗമായി വലിയനോമ്പുകാല ധ്യാന ശുശ്രുഷകളില്‍  പങ്കുചേരും. റവ.ഡോ.ആന്റണി ചുണ്ടലിക്കാട്ട് ( പ്രോട്ടോസിഞ്ചെലൂസ് ), ഫാ. ജോര്‍ജ്ജ് ചേലക്കല്‍ (സിഞ്ചെലൂസ്), ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ ഗ്രാന്‍ഡ് മിഷന്‍ നവീകരണ ധ്യാനങ്ങള്‍ക്കും ശുശ്രുഷകള്‍ക്കും നേതൃത്വം വഹിക്കും.

ഫാ ജിന്‍സ് ചീങ്കല്ലേല്‍, ഫാ. ബോസ്‌കോ ഞാലിയത്ത്, ഫാ. ടോം സിറിയക്ക് ഓലിക്കരോട്ട്, ഫാ. ബിജു കോയിപ്പള്ളി, ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത്, ഫാ.ഷൈജു കാറ്റായത്ത്, ഫാ.ജോബിന്‍ ജോസ് തയ്യില്‍, ഫാ. തോമസ് ബോബി എമ്പ്രയില്‍, ഫാ. രാജീവ് പാലിയത്ര, ഫാ.സഖറിയാസ് എടാട്ട്, ഫാ.ടോണി കട്ടക്കയം, ഫാ.ജോജോ മഞ്ഞലി, ഫാ.ജോ മൂലേച്ചേരി, ഫാ.ലിജേഷ് മുക്കാട്ട് എന്നീ തിരുവചന പ്രഘോഷകരായ വൈദികരോടൊപ്പം ബ്രദര്‍ മനോജ് തൈയ്യിലും പങ്കു ചേരും.          

ഗ്രേറ്റ്ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇടവകകള്‍, മിഷനുകള്‍,പ്രോപോസ്ഡ് മിഷനുകള്‍ എന്നീ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേര്‍ന്ന് ഗാഗുല്‍ത്താ വീഥിയിലൂടെ യേശുവിന്റെ പീഡാസഹന ക്രൂശിത രക്ഷാകര പാഥയിലൂടെ  ചേര്‍ന്ന് ചരിക്കുവാനും, കൃപകള്‍ ആര്‍ജ്ജിക്കുവാനും 'ഗ്രാന്‍ഡ് മിഷന്‍ 2024'  അനുഗ്രഹദായമാവും.  

വലിയ നോമ്പിന്റെ ചൈതന്യത്തില്‍, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്‍കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിലായിരിക്കുവാനും, അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഗ്രാന്‍ഡ് മിഷന്‍ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി മിഷന്‍ വൈദികരും, പള്ളിക്കമ്മിറ്റികളും അറിയിച്ചു.

അതാതു മിഷനുകളിലെ ധ്യാന ശുശ്രുഷകളില്‍ പങ്കു ചേരുവാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തുള്ള മിഷനുകളിലുള്ള ധ്യാനത്തില്‍ പങ്കുചേരുവാന്‍ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

For more details : Email: evangelisation@csmegb.org

 

 




കൂടുതല്‍വാര്‍ത്തകള്‍.