CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 56 Minutes 25 Seconds Ago
Breaking Now

ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസം ; മദ്യനയ അഴിമതി കേസില്‍ കേജ്രിവാളിന് ജാമ്യം

മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആം ആദ്മി രാജ്യസഭാ എംപി സഞ്ജയ് സിങ്ങും ഇപ്പോള്‍ തടവില്‍ കഴിയുകയാണ്.

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചു, ദില്ലി റോസ് അവന്യു കോടതിയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കേജ്രിവാള്‍ കോടതിയില്‍ കെട്ടിവെക്കണം.

കേസില്‍ ഇഡിയുടെ സമന്‍സില്‍ നിരന്തരം കേജ്രിവാള്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെട്ട് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഇന്ന് കേജ്രിവാള്‍ നേരിട്ട് കോടതിയില്‍ ഹാജരാകുകയായിരുന്നു. കേസില്‍ ചോദ്യം ചെയ്യാന്‍ എട്ട് തവണ സമന്‍സ് അയച്ചിട്ടും കേജ്രിവാള്‍ ഇഡിക്ക് മുമ്പില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ കേജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യും എന്ന് അഭ്യൂഹമുണ്ടായിരുന്നു.

പ്രതിപക്ഷനേതാക്കളെ ലക്ഷ്യം വച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നു എന്നാണ് ഇഡി സമന്‍സ് കൈപ്പറ്റാതെ കെജ്രിവാള്‍ ആരോപിച്ചത്. മാര്‍ച്ച് അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവുമൊടുവില്‍ ഇഡി സമന്‍സ് അയച്ചത്. ഇഡി നടപടി നിയമവിരുദ്ധം എന്നാരോപിച്ച കേജ്രിവാള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ഇത് ഇഡി അംഗീകരിച്ചില്ല. നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ഇഡി നിലപാടെടുത്തു.

മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആം ആദ്മി രാജ്യസഭാ എംപി സഞ്ജയ് സിങ്ങും ഇപ്പോള്‍ തടവില്‍ കഴിയുകയാണ്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ഇഡി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും അഴിമതി ഇടപാടില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.