CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 29 Minutes 15 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ 50 കോടി ക്ലബ് തുറന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്

മലയാള സിനിമയുടെ 'എല്ലാ സീനുകളും' മാറ്റി കൊണ്ട്, റെക്കോര്‍ഡുകളും തിരുത്തി കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് ജൈത്രയാത്ര തുടരുകയാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമാ ചരിത്രത്തിലെ വലിയൊരു റെക്കോഡ് മഞ്ഞുമ്മല്‍ നേടിയിരിക്കുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് ബോക്‌സോഫീസില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് 50 കോടി രൂപ കളക്ട് ചെയ്തത്. ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടില്‍ നിന്ന് 50 കോടി നേടുന്നത്.

ഇതോടെ 2024ല്‍ തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 54 കോടി കളക്ഷനുമായി ശിവകാര്‍ത്തികേയന്‍ നായകനായ അയലാനാണ് പട്ടികയില്‍ ഒന്നാമത്.

തമിഴ്‌നാട്ടില്‍ മാത്രമല്ല കര്‍ണാടകയിലും സിനിമ ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കര്‍ണാടകയില്‍ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ ആഗോളതലത്തില്‍ 180 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.