CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 25 Minutes 57 Seconds Ago
Breaking Now

ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് തിയേറ്റര്‍ റിലീസില്ല, നേരിട്ട് ടിവിയിലേക്ക്; പ്രതിഷേധിച്ച് നടന്‍ വസന്ത്

ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, വസന്ത രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'പൊണ്‍ ഒന്‍ട്രു കണ്ടേന്‍'. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാതെ ഒടിടിയിലൂടെയും ടെലിവിഷനിലൂടെയും പ്രീമിയര്‍ ചെയ്യുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിര്‍മ്മാതാക്കള്‍ അണിയറപ്രവര്‍ത്തകരെ അറിയിക്കാതെ നടത്തുന്ന ഈ നീക്കത്തിനെതിരെ നടന്‍ വസന്ത് രവി രംഗത്തെത്തി.

ജിയോ സിനിമയിലൂടെയും കളേഴ്‌സ് തമിഴ് ചാനലിലൂടെയുമാണ് ചിത്രം പ്രീമിയര്‍ ചെയ്യുന്നത്. എന്നാല്‍ ഈ വിവരം അണിയറപ്രവര്‍ത്തകര്‍ അറിയുന്നത് റിലീസിനോടനുബന്ധിച്ചുള്ള ടിവി പ്രൊമോ എത്തിയതോടെയാണ്. നിര്‍മ്മാതാക്കളുടെ ഈ നടപടി ഞെട്ടലുണ്ടാക്കിയതായി വസന്ത് രവി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

'ഇത് സത്യമാണോ? അതും ജിയോ സ്റ്റുഡിയോസ് പോലെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയില്‍ നിന്നും. പൊണ്‍ ഒന്‍ട്രു കണ്ടേന്‍ എന്ന സിനിമയുടെ വേള്‍ഡ് സാറ്റലൈറ്റ് പ്രീമിയര്‍ പ്രൊമോ കണ്ടപ്പോള്‍ വേദനയും വിഷമവുമാണ് തോന്നിയത്. അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ സിനിമയിലെ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ഇക്കാര്യം ചോദിച്ചില്ല. ഞങ്ങള്‍ ഈ സിനിമയ്ക്കായി ഏറെ കഷ്ടപ്പെട്ടവരാണ്,' വസന്ത് രവി കുറിച്ചു.

പൊണ്‍ ഒന്‍ട്രു കണ്ടേന്‍ സിനിമയുടെ ടീമിന് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഇത്തരത്തില്‍ ഞങ്ങളോട് കാണിച്ച 'ആദരവിന്' ജിയോ സ്റ്റുഡിയോയ്ക്കു നന്ദി എന്നും വസന്ത് പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.