CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 26 Minutes 42 Seconds Ago
Breaking Now

വാഹനാപകടത്തില്‍ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യര്‍ഥിച്ച് ഗോപിക അനില്‍

നടി അരുന്ധതി നായര്‍ക്ക് ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്ക്. സ്‌കൂട്ടറില്‍ പോകവെ കോവളം ഭാഗത്ത് വച്ചായിരുന്നു അപകടനം നടന്നത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആണ് നടി ഇപ്പോള്‍ ഉള്ളത്. 

അരുന്ധതിയുടെ ആരോഗ്യനില പറഞ്ഞ് സഹായ അഭ്യര്‍ത്ഥനയുമായി നടി ഗോപിക നായര്‍ രം?ഗത്ത് എത്തിയിട്ടുണ്ട്. 'എന്റെ കൂട്ടുകാരി അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ്. അവള്‍ വെന്റിലേറ്ററില്‍ ജീവനുവേണ്ട് പോരാടുകയാണ്. ദിവസം കഴിയുന്തോറും ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലപം അപ്പുറം ആകുന്നുണ്ട്. ഞങ്ങളെ കൊണ്ട് സാധിക്കുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ അത് നിലവിലെ ചെലവുകള്‍ നിറവേറ്റാന്‍ പ്രാപ്തമായതല്ല. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അത് അവളുടെ കുടുംബത്തിന് വളരെയേറെ സഹായകരമാകും', എന്നാണ് ഗോപിക കുറിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.