CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 36 Minutes Ago
Breaking Now

താന്‍ മാനസികമായി തളര്‍ന്നു പോയിരുന്നു ; വെളിപ്പെടുത്തി അമല പോള്‍

ഒരു പ്രോജക്ട് ചെയ്തതിന് ശേഷം താന്‍ മാനസികമായി തളര്‍ന്നു പോയിരുന്നുവെന്ന് നടി അമല പോള്‍. 'രഞ്ജിഷ് ഹി സഹി' എന്ന ഹിന്ദി സീരീസില്‍ അഭിനയിച്ചതിനെ കുറിച്ചാണ് അമല പോള്‍ സംസാരിച്ചത്. ഇതില്‍ അഭിനയിച്ച ശേഷം തനിക്ക് തെറാപ്പിയൊക്കെ ചെയ്യേണ്ടി വന്നു എന്നാണ് അമല പോള്‍ ഇപ്പോള്‍ പറയുന്നത്.

'രഞ്ജിഷ് ഹി സഹി എന്ന ഹിന്ദി സീരീസ് ചെയ്തിരുന്നു. പര്‍വീണ്‍ ബാബിയുടെ ബയോപിക്. വല്ലാതെ ആ ക്യാരക്ടറിന് വേണ്ടി പുഷ് ചെയ്തു. എനിക്ക് അതിന് ശേഷം തെറാപ്പിയൊക്കെ എടുക്കേണ്ടി വന്നു. മാനസികമായി ബാധിച്ചു. അത് കഴിഞ്ഞപ്പോഴാണ് എന്റെ മാനസികാരോഗ്യം വിട്ട് ഒന്നും ചെയ്യരുതെന്ന് മനസിലാക്കി.'

'നമ്മുടെ ഇരുപതുകളുടെ തുടക്കത്തില്‍ എല്ലാത്തിനോടും ഭ്രാന്തായിരിക്കും. പെര്‍ഫെക്ഷനിസം നോക്കും. പയ്യെ പയ്യെ മുപ്പതുകളിലേക്ക് എത്തുമ്പോള്‍ പ്രയോരിറ്റികള്‍ മാറും. സമാധാനമുള്ള അന്തരീക്ഷത്തില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നതിലേക്ക് ഷിഫ്റ്റ് ആയി. ഇപ്പോള്‍ എനിക്ക് കഠിനാധ്വാനം എന്നാല്‍ മുമ്പത്തെ പോലെ അല്ല' എന്നാണ് അമല പോള്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.