CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 51 Minutes 1 Seconds Ago
Breaking Now

രണ്ട് കുട്ടികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

11 വയസും ആറും വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്.

ബദൗണിലെ ബാബ കോളനിയില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികളെ വെട്ടിക്കൊന്നതില്‍ പ്രതിഷേധം ശക്തം. ഒരു മുസ്ലിം പൗരന്റെ കട നാട്ടുകാര്‍ ചേര്‍ന്ന് കത്തിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടില്‍ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന രണ്ടു കുട്ടികളെ ഒരാള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. 11 വയസും ആറും വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രതി രക്ഷപെടാന്‍ ശ്രമിക്കവേ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്കു വെടിയേല്‍ക്കുകയായിരുന്നു. പ്രതി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു എന്ന് ബറേലി ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിക്ക് 25നും 30നും ഇടയില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ദാരുണമായ ഇരട്ടക്കൊലപാതകത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ബാബ കോളനിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.