CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 39 Minutes 34 Seconds Ago
Breaking Now

മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെ വീട്ടില്‍ കണ്ട ദേഷ്യം ; 19കാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെയും വീട്ടില്‍ കണ്ടത്.

മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെ വീട്ടില്‍ കണ്ട ദേഷ്യത്തില്‍ 19കാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവിയെയാണ് അമ്മ ജംഗമ്മ സാരി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെയും വീട്ടില്‍ കണ്ടത്.

ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു. അമ്മയെ കണ്ടതോടെ ഭാര്‍ഗവി ആണ്‍സുഹൃത്തിനെ വീട്ടില്‍ നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍, ആണ്‍സുഹൃത്ത് വീട്ടില്‍ വന്നതിന്റെ പേരില്‍ ജംഗമ്മ മകളെ തല്ലുകയും വഴക്ക് പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സാരി കഴുത്തില്‍മുറുക്കി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.