CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 24 Minutes 15 Seconds Ago
Breaking Now

സമൂഹവിവാഹത്തിനിടെ വരന്‍ എത്തിയില്ല; സ്വന്തം സഹോദരനെ വിവാഹം ചെയ്ത് വധു; കേസെടുത്ത് പോലീസ്

മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിവാഹം സംഘടിപ്പിട്ടിരുന്നത്.

ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ സമൂഹവിവാഹത്തിനിടെ വരന്‍ എത്താത്തതിനെ തുടര്‍ന്ന് വധു സ്വന്തം സഹോദരനെ വിവാഹം ചെയ്തു. ബന്ധുക്കളുടെ പ്രേരണയെ തുടര്‍ന്നാണ് വിചിത്രമായ ഈ തീരുമാനം വധു കൈക്കൊണ്ടത്.

മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിവാഹം സംഘടിപ്പിട്ടിരുന്നത്. വിവാഹാനുകൂല്യമായി ലഭിക്കുന്ന ധനസഹായം നഷ്ടപ്പെടുത്താതിരിക്കാനാണ് വധുവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വിവാഹനാടകം നടത്തിയതെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

മാര്‍ച്ച് അഞ്ചിന് മഹാരാജ്ഗഞ്ചില്‍ വെച്ചായിരുന്നു സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നത്. വധുവായ പ്രീതി യാദവിനെ വിവാഹം ചെയ്യാനിരുന്നത് വരന്‍ രമേഷ് യാദവായിരുന്നു. എന്നാല്‍ വിവാഹസമയത്ത് കൃത്യസമയത്ത് വേദിയിലെത്താന്‍ കഴിയാതെ വന്നപ്പോള്‍ പ്രീതി അവളുടെ സഹോദരന്‍ കൃഷ്ണയെ വിവാഹം ചെയ്യുകയായിരുന്നു. ബന്ധുക്കളാണ് വിവാഹത്തിന് നിര്‍ബന്ധം കാണിച്ചത്.

അ്‌തേസമയം, വിവാഹശേഷം രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇരുവരും സഹോദരങ്ങളാണെന്ന് മനസിലായതോടെ അന്വേഷണത്തിന് ഉത്തരവിടുകയും സഹോദരങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കൂടാതെ, വിവാഹസമയത്ത് ചടങ്ങുകള്‍ക്ക് മുന്‍പ് വധുവരന്‍മാരുടെ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഒരു വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ദമ്പതികള്‍ക്ക് സമൂഹ വിവാഹ പദ്ധതി പ്രകാരം ലഭിക്കുക 51,000 രൂപയാണ്. 35,000 വധുവിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ദമ്പതികള്‍ക്ക് സമ്മാനം വാങ്ങാനായി 10,000 രൂപയും ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി 6,000 എന്നിങ്ങനെയാണ് കൊടുക്കുന്നത്. അതേസമയം, യുപിയില്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാന്‍ വ്യാജവിവാഹങ്ങള്‍ പതിവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.