CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 44 Seconds Ago
Breaking Now

മോചനത്തിന് 30 ലക്ഷം നല്‍കണം ; വിദേശത്ത് പോകാന്‍ പണത്തിനായി പിതാവിന് ' തട്ടിക്കൊണ്ടുപോയ ചിത്രങ്ങള്‍ അയച്ച് വിദ്യാര്‍ത്ഥിനിയുടെ നാടകം

രാജസ്ഥാനില്‍ തന്നെ ഉണ്ടെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാന്‍ ഇടക്കിടെ ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിദേശത്ത് പോകാനുള്ള പണം കണ്ടെത്താന്‍ പിതാവിന് മുമ്പില്‍ തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കി വിദ്യാര്‍ത്ഥി. മധ്യപ്രദേശ് സ്വദേശിനിയും രാജസ്ഥാനിലെ കോട്ടയില്‍ എന്‍ട്രന്‍സ് പരിശീലന വിദ്യാര്‍ത്ഥിനിയുമായ കാവ്യയാണ് (21) മോചനത്തിന് 30 ലക്ഷം രൂപ ആവശ്യപ്പെട്ട് കൈയും കാലും കെട്ടിയ നിലയിലുള്ള ചിത്രങ്ങളയച്ചത്. നാടകം പൊളിഞ്ഞതോടെ വിദ്യാര്‍ത്ഥിനിയും രണ്ട് ആണ്‍സുഹൃത്തുക്കളും ഒളിവിലാണ്.

മാതാവിനൊപ്പം ഹോസ്റ്റലില്‍ എത്തിയ കാവ്യ മൂന്ന് ദിവസം മാത്രം അവിടെ താമസിച്ച ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഭോപ്പാലിലേക്ക് പുറപ്പെടുകയായിരുന്നു. രാജസ്ഥാനില്‍ തന്നെ ഉണ്ടെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാന്‍ ഇടക്കിടെ ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

മാര്‍ച്ച് 18നാണ് പിതാവ് രഘുവീര്‍ ധാകഡ് മകളെ കാണാനില്ലെന്ന് പറഞ്ഞ് കോട്ട പൊലീസിനെ സമീപിച്ചത്. തട്ടിക്കൊണ്ടുപോയവര്‍ 30 ലക്ഷം രൂപ മോചനദ്രവ്യവുമായി ആവശ്യപ്പെട്ടെന്നും കളുടെ കൈയും കാലും കെട്ടിയ നിലയില്‍ ചിത്രങ്ങള്‍ അയച്ചു നല്‍കിയെന്നും പരാതിയില്‍ പറയുന്നു.കാവ്യയും ഒരു സുഹൃത്തും വിദേശത്തു പോകാന്‍ ആഗ്രഹിച്ചിരുന്നെന്നും പണമില്ലാത്തതിനാല്‍ നാടകം കളിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.




കൂടുതല്‍വാര്‍ത്തകള്‍.