CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes 15 Seconds Ago
Breaking Now

ഇലക്ടറല്‍ ബോണ്ട് പട്ടികയില്‍ ഡല്‍ഹി അഴിമതിക്കേസില്‍ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാപ്പുസാക്ഷിയായ വ്യവസായിയാണ് പി ശരത് ചന്ദ്ര റെഡ്ഡി

ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അതേ കേസില്‍ അറസ്റ്റിയിലായ പി ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ടുകള്‍ ബിജെപിക്ക് നല്‍കിയതിന്റെ കണക്കുകള്‍ പുറത്തുവന്നു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാപ്പുസാക്ഷിയായ വ്യവസായിയാണ് പി ശരത് ചന്ദ്ര റെഡ്ഡി. ഇലക്ട്രല്‍ ബോണ്ട് വാങ്ങിയവരില്‍ ശരത് ചന്ദ്ര റെഡ്ഡിയുടെ ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡാണ് ഉള്ളത്. മദ്യനയ കേസില്‍ അറസ്റ്റിലായി അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ കമ്പനിയുടെ അഞ്ചു കോടി രൂപ ബിജെപിക്ക് ബോണ്ടായി ലഭിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ 2022 നവംബര്‍ 10ന് ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലായി. അറസ്റ്റിലായ ഇയാള്‍ പിന്നീട് മാപ്പു സാക്ഷിയായി മാറുകയും ചെയ്തു. നവംവര്‍ 15ന് ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡ് അഞ്ച് കോടി രൂപയുടെ ബോണ്ടുകള്‍ ബിജെപിക്ക് നല്‍കി. ആ മാസം 21ന് ബിജെപി അത് പണമാക്കി. മാപ്പുസാക്ഷിയായി മാറിയതിനു ശേഷം നവംബര്‍ 23 ഓറോബിന്ദോ ഫാര്‍മയുടെ 25 കോടി ബോണ്ടും ബിജെപിക്ക് ലഭിച്ചു.

കമ്പനി വാങ്ങിയ ആകെ ബോണ്ടുകള്‍ 52 കോടി രൂപയുടേതാണ്. 2021 ഏപ്രില്‍ മുതല്‍ 2023 നവംബര്‍ വരെ വാങ്ങിയ ഈ ബോണ്ടുകളില്‍ 66 ശതമാനവും, അതായത് 34.5 കോടി ബിജെപിക്ക് ലഭിച്ചു. 15 കോടി ബിആര്‍എസ്, 2.5 കൂടി തെലുങ്കു ദേശം പാര്‍ട്ടി എന്നിവര്‍ക്കും നല്‍കി. അതേസമയം ബോണ്ടിലെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകള്‍ വ്യക്തമാകുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.