CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 22 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ ദുക്റാനാ തിരുനാൾ ജൂലൈ 4,5,6, തിയതികളിൽ

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ (STSMCC ) ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാനാ തിരുനാൾ ജൂലൈ 4,5,6, തിയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു .

'' എന്റെ കർത്താവേ, എന്റെ ദൈവമേ '' എന്ന മാർത്തോമാശ്ലീഹായുടെ ക്രിസ്ത്വനുഭവത്തിൽ നിന്ന് ചൈതന്യം സ്വീകരിക്കുന്ന സീറോ - മലബാർ സഭാ തനയർ വിശ്വാസത്തിൽ ആ പുണ്യപിതാവിന്റെ ഓർമ്മ ആചരിക്കുന്ന ദുക്റാനാ തിരുനാൾ ഈ വർഷവും ബ്രിസ്റ്റോളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു. തിരുനാളിന്റെ ആദ്യ ദിവസമായ  ജൂലൈ നാലാം തിയതി വ്യാഴാഴ്ച ഫിഷ്പോണ്ട്സ് സെന്റ്‌ ജോസഫ്സ് ദേവാലയത്തിൽ തിരുന്നാളിനൊരുക്കമായുള്ള നൊവേന വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. തുടർന്ന് റവ .ഡോ.അബ്രഹാം വള്ളിയാംതടത്തിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും വചന സന്ദേശവു. ജൂലൈ അഞ്ചാം തിയതി വൈകുന്നേരം എട്ടു മണിക്ക് സെന്റ്‌ നിക്കോളാസ് ദേവാലയത്തിൽ വെച്ച് തിരുനാളിനൊരുക്കമായുള്ള ജപമാല, ആരാധനയും, വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. വചന സന്ദേശം നല്കുന്നത് സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ വികാരി ഫാ. പോൾ വെട്ടിക്കാട്ടിൽ.

തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ ആറാം തിയതി ശനിയാഴ്ച ക്ലിഫ്റ്റൻ കത്തീഡ്രലിൽ ഉച്ചയ്ക്ക് ഒരു മണിക്ക് റവ.ഫാ.സക്കറിയാസ് കാഞ്ഞൂപ്പറമ്പിലിന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ, തുടർന്ന് രൂപം എഴുന്നള്ളിക്കൽ എന്നിവയും, റവ.ഫാ. ജോസ് തയ്യിലിന്റെ മുഖ്യ കാർമ്മികത്തിൽ ആഘോഷമായ തിരുന്നാൾ കുർബാനയും നടക്കും . റവ.ഫാ. പോൾ വെട്ടിക്കാട്ട്, റവ.ഫാ . സക്കറിയാസ് കാഞ്ഞൂപ്പറമ്പിൽ, റവ .ഡോ.അബ്രഹാം വള്ളിയാംതടത്തിൽ, റവ.ഫാ.ഡേവി കാവുങ്കൽ,എന്നിവർ സഹ കാർമ്മികരായിരിക്കും.സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ മുൻ വികാരി ഫാ.ജോയ് വയലിൽ തിരുന്നാൾ സന്ദേശം നല്കും. തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നടക്കും. 


തിരുനാളിനൊരുക്കമായി കുമ്പസാരിക്കാനുള്ള സൗകര്യം 4,5 തിയതികളിൽ   സെന്റ്‌ ജോസഫ്സ് ദേവാലയത്തിലും,സെന്റ്‌ നിക്കോളാസ് ദേവാലയത്തിലും ഒരുക്കിയിട്ടുണ്ട്‌.തിരുനാളിനൊരുക്കമായി പ്രവർത്തനങ്ങൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ട്രസ്റ്റി സ്റ്റാനി തുരുതെൽ ,റോസിലി സെബാസ്റ്റ്യൻ,ജോസ് കല്ലറചുള്ളി, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.തിരുനാൾ ദിനത്തിൽ കഴുന്ന്  എടുക്കുന്നതിനും, നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

തിരുനാൾ കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധരുടെ മധ്യസ്ഥത്താൽ ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ച് വികാരി ഫാ. പോൾ വെട്ടിക്കാട്ടിൽ അറിയിച്ചു.

തിരുനാൾ നടക്കുന്ന സ്ഥലം :

ജൂലൈ 6

The Cathedral Church of St.Peter and Paul

Clifton Park, Bristol, BS8 3BX

ജൂലൈ 5

St.Nicholas Church,St Nicholas Street, Bristol

ജൂലൈ 4

St.Joseph's Church,252, Forest Road,Fishponds ,Bristol BS16 3QT




കൂടുതല്‍വാര്‍ത്തകള്‍.