CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 53 Minutes 25 Seconds Ago
Breaking Now

യുക്മ വിന്‍റര്‍ കോമ്പറ്റീഷൻ വിജയികൾക്ക് യുക്മ ഫെസ്റ്റിൽ വച്ചു സമ്മാനം നൽകും

ജൂലായ് 27-നു നോർത്താംപ്ടനിലെ മൗൽറ്റൻ സ്കൂൾ ആൻറ് സയൻസ് കോളേജിൽ വച്ചു നടക്കുന്ന “യുക്മ ഫെസ്റ്റ് 2013”-ൽ വച്ചു, യുക്മ കള്‍ച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നല്കി ആദരിക്കും.

 യുക്മ കള്‍ച്ചറൽ ഫോറത്തിന്റെ ചെയര്‍മാന്‍ വിജി കെ.പിയും, കോർഡിനേറ്റർ ഉമ്മൻ ഐസക്കും ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച നിലവാരം പുലര്‍ത്തുന്ന കൃതികളിൽ നിന്ന് തിരഞ്ഞെടുത്തവയിൽ സമ്മാനം നേടിയവർ - ജൂനിയർ ഷോർട്ട് സ്റ്റോറി ഇംഗ്ലീഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായത് ലീഡ്സ് മലയാളി അസോസിയേഷനിൽ നിന്നുള്ള ക്രിസ്ടി സേവ്യറിന്റെ "White Flower by the old oak tree" എന്നാ കൃതിയാണ്. രണ്ടാം സമ്മാനം നേടിയത് സാലിസ്ബറി മലയാളി അസോസിയേഷനിലെ ജെറിൻ ജേക്കബ്ബിന്റെ "Trapped on an Island" എന്ന ചെറുകഥയാണ്. മിഡ്‌ലാന്‍ഡ്‌സ് കേരള കള്‍ച്ചറൽ  അസോസിയേഷനിലെ അഞ്ജലി ദാസിന്‍റെ  “The Princes Escape”എന്ന സൃഷ്ടി പ്രോത്സാഹന  സമ്മാനത്തിന് അര്‍ഹമായി. 

 "സ്ത്രീ സ്വാതന്ത്ര്യം ഭാരതത്തിലും പ്രവാസ ജീവിതത്തിലും" എന്നാ വിഷയത്തെ സാരമായി അപഗ്രഥിച്ചു പഠിച്ച് സാലിസ്ബറി മലയാളി അസോസിയേഷനിലെ സീന ഷിബു തയ്യാറാക്കിയ ലേഖനം ഉപന്യാസമത്സരത്തിൽ ഒന്നാം സമ്മാനം നേടി. ജൂനിയേഴ്സ്‌ ഇംഗ്ലീഷ് പോയെട്രി വിഭാഗത്തിൽ സാലിസ്ബറി മലയാളി അസോസിയേഷനിലെ ജെറിൻ ജേക്കബ്ബിന്റെ "The Fight of Dismay " എന്ന എന്നാ പോയം ഒന്നാം സ്ഥാനവും ലീഡ്സ് മലയാളി അസോസിയേഷനിൽ നിന്നുള്ള ക്രിസ്ടി സേവ്യറിന്‍റെ "Poor children’s Prayer " എന്ന കൃതി രണ്ടാം സ്ഥാനവും നേടി.

 സീനിയേഴ്സ് ചെറുകഥ വിഭാഗത്തിൽ സൌത്തെന്‍ഡ് മലയാളി അസോസിയേഷനിലെ അജിത്ര പ്രവീണിന്റെ "പ്രതീക്ഷയുടെ സൂര്യകിരണം" എന്നാ ചെറുകഥ ഒന്നാം സമ്മാനം നേടിയപ്പോൾ രണ്ടാം സമ്മാനം നേടിയത്  ലീഡ്സ് മലയാളി അസോസിയേഷനിൽ നിന്നുള്ള  ജോയ്സ് സേവ്യറിന്‍റെ   "പുഴ വീണ്ടും ഒഴുകുന്നു" എന്ന ചെറുകഥയാണ്

സീനിയേഴ്സ് കവിതാ വിഭാഗത്തിൽ സൌത്തെന്‍ഡ് മലയാളി അസോസിയേഷനിലെ അജിത്ര പ്രവീണ്‍ ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനം നേടിയത് യുക്മ കലാപ്രതിഭ ഫ്രാങ്ക്ലിൻ ഫെര്‍ണാണ്ടസിന്‍റെ "ഇടയന്‍റെ പാട്ട്" എന്ന കവിതയാണ്. 

യുക്മയുടെ ഈ ആദ്യ സംരംഭത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികൾക്കും  യുക്മയുടെ അഭിനന്ദനങ്ങൾ




കൂടുതല്‍വാര്‍ത്തകള്‍.