CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 25 Seconds Ago
Breaking Now

യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒരുമയുടെ സന്ദേശവുമായി ഒരു പുത്തന്‍ ആത്മീയ സംഘടന

യുകെയിലും യൂറോപ്പിലുമായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒന്നിച്ചുകൂടി പരിശുദ്ധാത്മാവിന്റെ ശക്തിയോടെ സുവിശേഷീകരണം നടത്തുവാനും ഒരുമയോടെ സ്‌നേഹത്തിന്റെ കരം നീട്ടി പരസ്പരം താങ്ങുകയും ദൈവവചനത്തിന്റെ സമ്പൂര്‍ണതയില്‍ വളരുകയും ചെയ്യുക എന്ന ദര്‍ശനത്തോടെയും ദൈവമക്കള്‍ക്കായി 'യൂറോപ്യന്‍ മലയാളി പെന്തക്കോസ്തല്‍ കമ്മ്യൂണിറ്റി (EMPC ) ' എന്ന പേരില്‍ ഒരു ആത്മീയ കൂട്ടായ്മ ബ്രിട്ടണില്‍ രൂപംകൊണ്ടിരിക്കുന്നു.

സങ്കീര്‍ത്തനം 133 നെ അടിസ്ഥാനമാക്കി ' ദൈവജനം ഒരുമിച്ചു വസിക്കുകയും ഒന്നിച്ചു സേവിക്കുകയും ചെയ്യുക' എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തനങ്ങളാണ് ഈ ആത്മീയ സംഘടന ലക്ഷ്യമിടുന്നത്.

മലയാളി പെന്തക്കോസ് വിശ്വാസികള്‍ക്കിടയില്‍ കൂട്ടായ്മയും ആത്മീയ വളര്‍ച്ചയും പരിപോഷിപ്പിക്കുക തങ്ങളുടേതായ ആത്മീയ അനുഭവങ്ങളും വിശ്വാസ ജീവിതത്തിന്റെ നല്ല പാഠങ്ങളും വിഭവസ്രോതസ്സുകളും പരസ്പരം പങ്കുവയ്ക്കാനുള്ള ഒരു പൊതുവേദി സജ്ജീകരിക്കുക ഭാവിതലമുറയെ ശാക്തീകരിക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കുടുംബങ്ങളെയും കൗമാര യൗവനക്കാരെയും കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള വിവിധങ്ങളായ കാര്യപരിപാടികള്‍ സംഘടിപ്പിക്കുക, മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ മഹത്തായ വിശ്വാസ പൈതൃകം പേറുന്ന ആരാധനാനുഭവം ഉപദേശ സത്യങ്ങള്‍ പ്രബോധനങ്ങള്‍ എന്നിവ ചോര്‍ന്നു പോകാതെ അവയെ തോളിലേറ്റി മുന്നേറുക എന്നീ ഉദ്ദേശലക്ഷ്യങ്ങളും പ്രസ്തുത സംഘടന ഉയര്‍ത്തിപ്പിടിക്കുന്നു.

സംഘടനയുടെ ആദ്യത്തെ നാഷണല്‍ കോണ്‍ഫറന്‍സ് 2024 നവംബര്‍ മാസം രണ്ടാം തീയതി യുകെയിലെ നോര്‍ത്താംപ്ടണില്‍ വച്ച് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രസ്തുത മീറ്റിങ്ങില്‍ കുടുംബങ്ങള്‍ക്കും കൗമാരയൗവനക്കാര്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക പരിപാടികള്‍ നടത്തപ്പെടുന്നതാണ്. ആത്മഭരിതമായ ആരാധന ആത്മീയ ഉത്തേജനം പകരുന്ന സന്ദേശങ്ങള്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രത്യേക പഠന ക്ലാസുകള്‍ എന്നിവ പ്രസ്തുത കോണ്‍ഫറന്‍സിന്റെ ആകര്‍ഷണീയതകള്‍ ആയിരിക്കും.

യുകെയില്‍ ഉടനീളവും യൂറോപ്യന്‍ രാജ്യങ്ങളുടെ പലയിടങ്ങളിലുമായി ചിതറിക്കിടക്കുന്ന ബ്രിട്ടീഷ് യൂറോപ്പ്യന്‍ മലയാളി പെന്തക്കോസ്ത് സമൂഹത്തിന് സമയാസമയങ്ങളില്‍ ഒത്തുചേര്‍ന്ന് ആത്മീയ കൂട്ടായ്മ പങ്കിടുവാനും വിശ്വാസത്തില്‍ പരസ്പരം ഉറപ്പിക്കുവാനും യുകെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളം പടര്‍ന്നു പന്തലിക്കുന്ന ആത്മീയ സ്‌നേഹത്തിന്റെ ഐക്യതയുടെയും വിശാലമായ ഒരു ശൃംഖല കെട്ടിപ്പടുക്കുവാനും ഈ ഐക്യ കൂട്ടായ്മ അവസരം ഒരുക്കുമെന്ന് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.

ഈ കൂട്ടായ്മയുടെ അണിയറ ശില്പികളായി വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയര്‍ പാസ്റ്റര്‍മാര്‍ പെന്തക്കോസ്ത് സമൂഹത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ ലീഡേഴ്‌സ് എന്നിവര്‍ പ്രവര്‍ത്തിക്കുകയും മുന്നില്‍നിന്ന് നയിക്കുകയും ചെയ്യുന്നു കൂട്ടായ്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനുമായി ഇതിനോടകം ഒരു എക്‌സിക്യൂട്ടീവ് ബോര്‍ഡ്, കോര്‍ ടീം, ഇ എം പി സി ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.

2024 ജൂണ്‍ 22 ന് ഡെര്‍ബി പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ നടക്കുന്ന പ്രൊമോഷണല്‍ മീറ്റിംഗോടുകൂടി സമാരംഭിക്കുന്ന ഇ എം പി സി യുടെ ആത്മീയ സംരംഭങ്ങളില്‍ പങ്കാളിയാകുവാനും ബ്രിട്ടീഷ് ദീപസമൂഹങ്ങളിലും യൂറോപ്പിലുടനീളവും ക്രിസ്തുവിന്റെ നാമം പ്രഘോഷിക്കുവാനും, യുകെയൂറോപ്പിന്റെ ആത്മീയ പൈതൃകത്തെ സംരക്ഷിക്കുവാനുമുള്ള ഈ മഹത്തായ ഉദ്യമത്തിനായി കൈകള്‍ കോര്‍ക്കുവാനും യൂറോപ്യന്‍ ബ്രിട്ടീഷ് മലയാളി പെന്തക്കോസ്തല്‍ കമ്മ്യൂണിറ്റികളെയും യുകെയൂറോപ്പില്‍ ഉടനീളമുള്ള എല്ലാ സ്വതന്ത്ര സഭകളെയും എല്ലാ പ്രമുഖ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളെയും സമാന ചിന്താഗതിയുള്ള ഓരോ വ്യക്തികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെകാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക : 07878 104772 , 07940 444507 , 07916 571478 , 07411 539877 , 07812 165330 .

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.