CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 24 Minutes 57 Seconds Ago
Breaking Now

മാർത്തോമ ശ്ലീഹായുടെ തിരുനാളും മതബോധന വാർഷികവും ന്യൂകാസ്സിലിൽ ജൂലൈ 14 ഞായറാഴ്ച.

വർഷം തോറും നടത്തി വരാറുള്ള വിശുദ്ധ തോമശ്ലീഹായുടെ തിരുനാളും മത ബോധന വാർഷികവും പൂർവ്വാധികം ഭംഗിയായി, ഭക്ത്യധരങ്ങളോടെ ന്യൂ കാസ്സിലിൽ വെച്ച് ജൂലൈ 14 ഞായറാഴ്ച നടത്തപ്പെടുന്നു.

നോർത്ത് ഈസ്റ്റിലെ മലയാറ്റൂർ തിരുനാൾ എന്നറിയപ്പെടുന്ന ഈ തിരുനാൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ നാടിന്റെ സാംസ്കാരിക ഉത്സവമായി മാറി. നോർത്ത് ഈസ്റ്റിലെ ഏറ്റവും കൂടുതൽ മലയാളി സാന്നിധ്യമുള്ള സ്ഥലമെന്ന നിലയിൽ, ന്യൂ കാസ്സിലിലെ പള്ളി പെരുനാൾ ആത്മീയ ഉത്സവമായി മാറുന്നു. മലയാളി മനസിന്റെ ഹൃദയങ്ങളെ തൊട്ടറിഞ്ഞ്, തന്റെ ജീവിതം കൊണ്ട് മാതൃകയായ ബഹു. ഡേവിഡ്‌ ചിറമേൽ അച്ഛനാണ് ഇത്തവണ മുഖ്യ കാർമീകൻ. കേരളത്തിന്റെ പാരമ്പര്യമനുസരിച്ചുള്ള പ്രദിക്ഷണത്തിനു ശേഷം സാം സ്കാരിക സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം നടക്കുന്ന സ്കാരിക സമ്മേളനത്തിൽ ന്യൂ കാസ്സിൽ രൂപത ബിഷപ്പ് സീമസ് കണ്ണിംഗ്ഹാം മുഖ്യാഥിതി ആയിരിക്കും. ഈ ഭക്തി സാന്ദ്രമായ ആത്മീയ വിരുന്നിലേക്ക് ഏവരെയും സ്നേഹ പൂർവ്വം സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ സ്വാഗതം ചെയ്യുന്നു.

പ്രോഗ്രാം :-

ആഘോഷമായ തിരുനാൾ കുർബാന : 3.00 പി എം

പ്രദക്ഷിണം: 5.00 പി. എം

സാംസ്കാരിക സമ്മേളനം : 6.00 പി എം     

തിരുനാൾ വേദി:English Martyrs Church,176 stamfordham Road, Newcastle,NE5 3JR

കൂടുതൽ വിവരങ്ങൾക്ക് : അലിസൻ: 07931 136243   




കൂടുതല്‍വാര്‍ത്തകള്‍.