CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 57 Minutes 25 Seconds Ago
Breaking Now

യുക്മ ഫെസ്റ്റ് 2013 ചിറമേൽ അച്ഛൻ ഉദ്ഘാടനം ചെയ്യും

മനുഷ്യ സ്നേഹത്തിന്റെ മഹാ സന്ദേശവുമായി യുകെയിൽ ഉടനീളം സഞ്ചരിച്ച് അവയവ ദാനമെന്ന മഹത്തായ പുണ്യത്തെ കുറിച്ച് മലയാളികളെ ബോധാവാന്മാരാക്കിയ ഫാദർ ഡേവിഡ് ചിറമേൽ വീണ്ടും യുകെ യിലെത്തുന്നു.

യുകെ യിലെ മലയാളി സംഘടനകളുടെ  കൂട്ടായ്മയായ  യുക്മ യുടെ വാര്ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് 2013 ഉദ്ഘാടനം ചെയ്യുന്നതിനും അതോടൊപ്പം യുക്മ യുടെ ചാരിറ്റി സംരംഭമായ യുക്മ ചാരിറ്റി ഫൗണ്‍ടേഷൻ ഉദ്ഘാടനം ചെയ്യുന്നതിനുമാണ് ഇക്കുറി എത്തുന്നത്. ജൂലൈ 27-ന് ശനിയാഴ്ച നോർത്താംപ്ടനിൽ വച്ചു നടക്കുന്ന യുക്മ ഫെസ്റ്റ് 2013 എന്ന യുകെ മലയാളികളുടെ ഉത്സവത്തിലാണ് നിരവധി തിരക്കുകൾ മാറ്റിവച്ചും നാട്ടുകാരുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും പ്രിയങ്കരനായ ചിറമേലച്ച്ൻ പങ്കെടുക്കുന്നത്.

 കേരളീയ തനത പ്രതിഫലിക്കുന്ന ദൃശ്യാവിഷ്കാരങ്ങളും തനതു കലാരൂപങ്ങളും കൊണ്ടു  ചാരുതയേറ്റുന്ന യുക്മ ഫെസ്റ്റ് 2013-ൽ പങ്കാളികളാകുവാൻ യുകെയിലെ മുഴുവൻ മലയാളി സമൂഹങ്ങളെയും യുക്മ നാഷണൽ കമ്മിറ്റി സാദരം ക്ഷണിക്കുകയാണ്. കാലത്ത് പത്തു മണിക്ക് ആരംഭിച്ച് വൈകുന്നേരം എട്ടു മണിയോടെ അവസാനിക്കത്തക്ക തരത്തിൽ പ്ലാൻ ചെയ്തിരിക്കുന്ന ഈ ആഘോഷത്തിൽ യുക്മ യിലെ താരങ്ങളുടെ കലാപരിപാടികളും യുകെയിലെ പ്രമുഖ പ്രൊഫഷനൽ ട്രൂപ്പുകളുടെ കലാപരിപാടികളും, താരസല്ലാപവും ഉൾപ്പെടും. കൂടാതെ  'യുക്മ ഫെസ്റ്റ് 2013' മലയാളികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും, സൗഹൃദം പങ്കു വക്കുന്നതിനുമുള്ള ഒരു അവസരവുമായിരിക്കും.

കുട്ടികൾക്കായി പ്രത്യേകം ആക്ടിവിറ്റി കോർഡിനേറ്ററുമാരുടെ നേതൃത്വത്തിൽ പ്രത്യേക ഗെയിമുകളും തയ്യാർ ചെയ്യുന്നുണ്ട്. ഫെയിസ് പെയിന്റിംഗ്, മാജിക് ഷോ, ബൌണ്‍സി കാസിൽ, ആർട്ട് ആന്റ് ക്രാഫ്റ്റ് എന്നിവ അവയിൽ  ചിലത് മാത്രമാണ്.

ആവശ്യമായ പാർക്കിംഗ് സൌകര്യവും, മിതമായ നിരക്കിൽ നാടൻ ഭക്ഷണം ലഭിക്കുന്നതിനുള്ള സൌകര്യവും എല്ലാം ഇവിടെ ലഭ്യമാണ്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും.

 

 

നോർത്താംപ്ടൻ മലയാളി അസോസിയേഷൻ ആതിഥ്യം വഹിക്കുന്ന യുക്മ ഫെസ്റ്റിന്റെ പ്രമുഖ സ്പോണ്സർമാർ അല്ലൈഡ് ഫിനാൻഷ്യൽ സർവീസസ്, ബീ ഇന്റർനാഷണൽ, റിംഗ് റ്റു ഇന്ത്യ എന്നിവരാണ്.




കൂടുതല്‍വാര്‍ത്തകള്‍.