പ്രശസ്ത വചനപ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേകധ്യാനം ലണ്ടൻ നഗരപ്രാന്തത്തിലെ റോംഫോർഡ് കോളിയർറോ കോർപസ് ക്രിസ്റ്റി കത്തോലിക്കാപള്ളിയിൽ (Catholic Parish of Corpus Christi, Lowshoe Lane, Romford RM5 2AP) ജൂലൈ 20 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയും, ഈസ്റ്റ്ഹാം സെന്റ്.മൈക്കിൾ ദേവാലയത്തിൽ (St. Michaels RC Church, Tilbury Road, Eastham, E6 6ED.) 21-തിയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒൻപതു വരെയുമാണ് ധ്യാനം നടക്കുക. ഫാ ഡൊമിനിക് വാളന്മനാലിനൊപ്പം മരിയൻ ധ്യാനകേന്ദ്രം ടീമും പങ്കെടുക്കുന്നുണ്ട്.
ധ്യാനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.