CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 8 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ രാവിലെ എട്ട് മുതല്‍

ദൈവീക മഹത്വം ദര്‍ശിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പ്രശസ്ത വചന പ്രഘോഷക റോസ് പവ്വൽലും യുകെ സെഹിയോന്‍ മിനിസ്ട്രിയിലെ ഫാ. സോദി ഓലിക്കല്‍ അട്ടപ്പാലി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയില്‍ എന്നിവര്‍ ചേര്‍ന്നു നയിക്കും.


യുവതലമുറയുടെ ആത്മീയ വളര്‍ച്ച ലക്ഷ്യമാക്കി ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടായിരിക്കും രണ്ടാം ശനിയാഴ്ച കണ്‍വെണ്‍ഷന്‍ നടത്തപ്പെടുക. യുകെയിലെ ആത്മീയ മുന്നേറ്റത്തിന് വഴിതെളിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആരംഭിച്ചത്. യേശുവിന്റെ നാമത്തില്‍ നിരവധി ശാരീരിക മാനസിക സൗഖ്യങ്ങള്‍ സാധ്യമായതു വഴി അനേകം വ്യക്തികള്‍ അനുഗ്രഹിക്കപ്പെട്ടു. 

കുട്ടികള്‍ക്ക് വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനം നടത്തുന്നതുവഴി നന്മ- തിന്മകളെ വേര്‍തിരിച്ചറിയുവാനും ക്രൈസ്തവ ജീവിതത്തിന്റെ സാക്ഷിയാകുവാനുള്ള പ്രചോദനം കുട്ടികളില്‍ സാധ്യമാകുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്. ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല്‌വരെയാണ് കണ്‍വെന്‍ഷന്‍ . 

വിലാസം: 

Bethel Convention Centre: B707JW.




കൂടുതല്‍വാര്‍ത്തകള്‍.