CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 52 Seconds Ago
Breaking Now

എം.എം.സി.എ യുടെ വിനോദ യാത്ര ആവേശകരമായി

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിച്ച ഏകദിന വിനോദയാത്ര ആവേശകരവും ഉല്ലാസപ്രദവും ആയിരുന്നു. ഇക്കഴിഞ്ഞ ആഴ്ച്ചയിൽ മാഞ്ചസ്റ്ററിലെ വിഥിൻ ഷോ സെന്റ്‌ ജോണ്‍സ് സ്കൂളിന് മുൻപിൽ നിന്നും രാവിലെ 8 ന് എഴുപത് പേർക്ക് കയറാവുന്ന എക്സിക്യട്ടീവ് കോച്ചിൽ ആരംഭിച്ച വിനോദയാത്ര അതിൽ പങ്കെടുത്തവർക്കെല്ലാവർക്കും വളരെയധികം സന്തോഷപ്രദവും ഉത്സാഹവും നൽകുന്നതായിരുന്നു.


നോർത്ത് വെയിൽസിലെ ലാൻഡുഡനോ എന്ന സ്ഥലത്തേയ്ക്ക് സംഘടിപ്പിച്ച വിനോദ യാത്ര പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയമായ അനുഭവമായിരുന്നു. യാത്രയിലുടനീളം ആട്ടവും പാട്ടും പലഹാരങ്ങൾ പങ്കുവെച്ചും തിരക്കേറിയ പ്രവാസി  ജീവിതത്തിൽ വേറിട്ടുള്ള ഒരു അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു. മാസ്റ്റർ പോൾ ആഷൻ എന്ന ചുണക്കുട്ടന്റെ യാത്രയിലെ അവതരണവും തമാശയും യാത്രക്ക് പുത്തനുണർവ്വേകി.


10 മണിയോടെ ലാൻഡുഡനോയിലെത്തിയ സംഘം ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക വിനോദങ്ങളിലേർപ്പെട്ടും വിനോദയാത്ര അവിസ്മരണീയമാക്കി. ഭക്ഷണവും സ്നാക്സുകളും എല്ലാം സംഘാടകർ ഏർപ്പാട് ചെയ്തിരുന്നതിനാൽ ഏറ്റവും ചെലവ് കുറഞ്ഞ ഒരു ദിവസം ആസ്വദിക്കാൻ പങ്കെടുത്തവർക്കെല്ലാം സാധിച്ചു. അലക്സ് വർഗീസ്, സാബു ചാക്കോ, ആഷൻ പോൾ, ഷിജി തോമസ്‌, സുനിൽ തോമസ്‌, ആൻസി ജോയി തുടങ്ങിയവർ വിനോദ യാത്രയ്ക്ക് നേതൃത്വം നൽകി.

വരും വർഷങ്ങളിലും ഏകദിന വിനോദയാത്രയും വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളും സംഘടിപ്പിക്കണമെന്ന്‌ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെടുകയുണ്ടായി. വിനോദയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും എം.എം.സി.എ എക്സിക്യട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.                  




കൂടുതല്‍വാര്‍ത്തകള്‍.