വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തൊൻപതാമത് ധനസഹായത്തിനായി തിരഞ്ഞെടുത്തിരിരിക്കുന്നത് കോട്ടയം ജില്ലയിലെ കല്ലറ സ്വദേശി ആലുങ്കൽ ജെയിംസ് ജോണിനെയാണ്. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന ജെയിംസ് വിറക് വെട്ടിക്കൊണ്ടിരുന്നപ്പോൾ നട്ടെല്ലിനേറ്റ ക്ഷതം മുലം വളരെ നാളായി കിടപ്പിലാണ്. പരസഹായം കുടാതെ ദൈനം ദിന കർമ്മങ്ങൾ പോലും ചെയ്യുവാൻ കഴിയാത്ത ജെയിംസിനു നാലു മക്കളാണ് ഉള്ളത് . ജെയിംസിന്റെ ഭാര്യ 10 വർഷങ്ങൾക്കു മുൻപ് മരിച്ചു പോയിരുന്നു. ജെയിംസിന്റെ നാല് മക്കളും പഠിച്ചുകൊണ്ടിരിക്കുന്നു. മക്കളുടെ വിദ്യാഭാസത്തിനുള്ള ഭാരിച്ച ചിലവിനുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് കിടപ്പിലായ ജെയിംസ് ..
നല്ലവരായ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ജെയിംസ് അൽപ്പമെങ്കിലും പിടിച്ചു നില്‍ക്കുന്നത്. മഴ പെയ്താൽ ചോർന്നോലിക്കുന്ന ഒരു കൊച്ചു പുരയിലാണ് ജെയിംസും കുടുംബവും കഴിയുന്നത്. മക്കളിലൂടെ ഒരു നല്ല ഭാവി സ്വപ്നം കാണുന്ന ജെയിംസിന് നമ്മളാൽ കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്താൽ അത് വലിയൊരു പുണ്യപ്രവർത്തിയായിരിക്കും. ഈ കുടുംബത്തെ സഹായിക്കാൻ സന്മനസുള്ളവർ വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ബാങ്ക് account ൽ ജൂലൈ മാസം 18 നു മുൻപായി നിക്ഷേപിച്ചാൽ വോക്കിംഗ് കരുണയുടെ സഹായത്തോടൊപ്പം നിങ്ങളുടെ സഹായവും ജെയിംസിന് നല്‍കുന്നതാണ്.
Our Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്:
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
web: http://www.wokingkarunya.co.uk/